Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
വേണം."
"പിന്നെ നിനക്ക് എന്താണ് വേണ്ടത് ആദിയ?." ആദിത്യൻ അല്പം ശാന്തനായി ചോദിച്ചു.
"എനിക്ക് അറിയില്ല." അവൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. "ആദിര എന്നോട് സംസാരിക്കുന്നതെ ഇല്ല. നീ മീറ്റിംഗുകളിൽ അല്ലാതെ എന്നോട് സംസാരിക്കാറില്ല. എനിക്ക് ഇതെല്ലം ശെരിക്കും നല്ല വിഷമം ആവുന്നുണ്ട്. നീ എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ ആയിരുന്നു പക്ഷെ ഇപ്പോൾ നീ തീർത്തും വേറൊരു ആളെ പോലെ ആണ് എന്നോട് പെരുമാറുന്നത്. ഞാൻ ഇവിടെ ഒറ്റപ്പെട്ടത് പോലെ എനിക്ക് തോനുന്നു. എനിക്ക് ഇപ്പോൾ എങ്ങനെ എങ്കിലും വീട്ടിലേക്ക് തിരിച്ച് പോയാൽ മതി എന്നുണ്ട്."
ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് അവൾ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു. അവളുടെ കൂടെ അടുത്ത് ഇടപഴകാൻ കുറച്ച് സമയം കരുതി വയ്ക്കണമായിരുന്നു എന്ന് അവൻ ചിന്തിച്ചു. ഇപ്പോൾ നടന്ന് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ആണ് താൻ കൂടുതൽ സമയം ചിലവഴിച്ചത്. അതിന്റെ കൂടെ പ്രിയയോട് ഉള്ള താല്പര്യം കൊണ്ട് തന്റെ ഒഴിവ് സമയം മുഴുവൻ അതിലേക്ക് ചിലവഴിച്ചു.
"ശെരി. എനിക്ക് നേരത്തെ ഒരു ആശയം തോന്നി അതിനെ കുറിച്ച് നിന്റെ അഭിപ്രായം അറിയാൻ വേണ്ടി ആണ് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്." അവൻ വാക്കുകൾ വളരെ സൂക്ഷിച്ച് കൊണ്ട് അവളോട് പറഞ്ഞു. "നമ്മുടെ കുറച്ച് കൂട്ടുകാരെ ഇവിടേക്ക് കുറച്ച് ദിവസത്തക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ?."
"ഞാൻ അറിഞ്ഞത് ഈ ആഴ്ച്ച മുഴുവൻ നമ്മൾ മൂന്ന് പേരും മാത്രമേ ഇവിടെ ഉണ്ടാവുകയുള്ള എന്നാണ്?." ആദിയ പെട്ടെന്ന് പറഞ്ഞു.
"ഞാൻ വിചാരിച്ചു നമ്മളുടെ കുറച്ച് കൂട്ടുകാർ ഇവിടെ ഉണ്ടെങ്കിൽ നമ്മൾ ആരായിരുന്നു എന്ന ചിന്ത നമുക്ക് ഉണ്ടാവും. അത് നമുക്ക് ശെരിക്കും ഗുണം ചെയ്യും. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?."
"എനിക്ക് ഞാൻ ആരാണെന്ന് ശെരിക്കും അറിയാം." ആദിയ ദേഷ്യത്തോടെ പറഞ്ഞു.
💬 Comments
View all comments