Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
"നീ ആരാണെന്ന് എനിക്ക് ഇപ്പോൾ അറിയില്ല. നീ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട ആദിത്യൻ അല്ല."
"മൂന്ന് വർഷങ്ങൾ കൊണ്ട് എല്ലാവരും മാറും ആദിയ, നീ പോലും. എന്തായാലും അതല്ല ഇവിടെ കാര്യം ഞാൻ പറഞ്ഞതിനെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?. നിനക്ക് വേണമെങ്കിൽ നയൻനെ കുറച്ച് ദിവസത്തേക്ക് ഇവിടെക്ക് കൊണ്ട് വരാം." ആദിത്യൻ മയത്തിൽ അവളോട് പറഞ്ഞു.
"അപ്പോൾ ആദിരയോ?." ആദിയ പെട്ടെന്ന് ചോദിച്ചു.
"അവളുടെ കൂട്ടുകാരെയും കൊണ്ട് വരാം." ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"ആദിത്യ, അവൾക്ക് ആരും ഇല്ല." ആദിയ വിഷമത്തോടെ പറഞ്ഞു.
"ഒരു കൂട്ടുകാരി പോലും ഇല്ല?." ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.
"അവൾ ആരെയെങ്കിലും കുറിച്ച് സംസാരിക്കുന്നത് നീ കേട്ടിട്ടുണ്ടോ?." ആദിയ പെട്ടെന്ന് ചോദിച്ചു. "അവളുടെ ഫോണിൽ നമ്മളുടെയും ഓഫീസിലെ ആളുകളുടെയും നമ്പർ മാത്രമേ ഉള്ളു."
"എന്നാൽ അവൾക്ക് നമ്മളുടെയും കൂട്ടുകാരുടെ കൂടെ കൂട്ട്കൂടാം." ആദിത്യൻ ഒരു ഉപായം പറഞ്ഞു. "എനിക്ക് അറിയില്ല. ഇതൊരു നല്ല ആശയം ആണെന്ന് എനിക്ക് തോനുന്നു. നിനക്ക് നയൻനേ ഇവിടേക്ക് കൊണ്ട് വരാൻ ആഗ്രഹം ഇല്ലേ?."
അവൾ കുറച്ച് നേരം ചിന്തിച്ചതിന് ശേഷം ഉണ്ടെന്ന രീതിയിൽ തല ആട്ടി.
"ഞാൻ ലക്ഷ്മിയോട് അവളെ വിളിക്കാൻ പറയാം." ആദിത്യൻ സന്തോഷത്തോടെ പറഞ്ഞു.
"പ്രിയയോട് പറയുന്നില്ലേ?." ആദിയ പെട്ടെന്ന് ചോദിച്ചു.
"ഇല്ല. അവൾ ഇന്ന് രാവിലെ . . . . കുറച്ച് ബുദ്ധിമുട്ടിൽ . . . . ആണ്."
"നന്നായി." ആദിയ ചെറിയ കുശുബോടെ പറഞ്ഞു.
"ആദിയ." അവൾ പറഞ്ഞത് കേട്ട് ആദിത്യൻ അവളെ താക്കീത് ചെയ്യുന്നത് പോലെ ചിരിച്ച് കൊണ്ട് വിളിച്ചു.
"എന്താ?. ഞാൻ അവളെ ഇഷ്ട്ടപ്പെടണം എന്നൊന്നും നിർബന്ധം ഇല്ലാലോ?." ആദിയ തർക്കിച്ചു.
"അവൾക്ക് കുറച്ച് സമയം കൊടുക്ക്. അവൾ നല്ലൊരു പെൺകുട്ടി ആണ്." ആദിത്യൻ
💬 Comments
View all comments