Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
പറഞ്ഞു.
"ഞാൻ ആലോജിക്കാം."
"അപ്പോൾ നമുക്ക് ആദ്യം മുതലേ ഒന്ന് കൂടി തുടങ്ങിയാലോ?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"നീ ഒരു തെണ്ടിയെ പോലെ പെരുമാറാതെ ഇരുന്നാൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല." അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഞാൻ നല്ല കുട്ടി ആയിരിക്കും പക്ഷെ നീ നിന്റെ തർക്കിക്കുന്ന സ്വഭാവം കുറച്ച് കുറക്കണം."
"ഞാൻ തർക്കി . . . ."
"കണ്ടോ." അവളെ ഇടക്ക് വച്ച് നിർത്തി കൊണ്ട് ആദിത്യൻ പറഞ്ഞു.
"തെണ്ടി." അവൾ ചിരിച്ച് കൊണ്ട് അവന്റെ കൈയ്യിൽ അടിച്ചിട്ട് പറഞ്ഞു.
"ഇങ്ങനെ ചില നല്ല നിമിഷങ്ങൾ എനിക്കും കിട്ടും." ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ഭക്ഷണം കഴിക്കാനുള്ള സമയം ആയി നമുക്ക് കുറച്ച് അഥിതികൾ ഉണ്ട്. നീ താഴേക്ക് വരുന്നില്ലേ?."
"അഞ്ച് മിനിറ്റ്."
"നിന്റെ ലാപ്ടോപ്പും കൊണ്ട് വാ. നീ എടുത്ത ഫോട്ടോകൾ വളരെ നന്നായിട്ടുണ്ട് അവരെ എല്ലാം നമുക്ക് അത് കാണിക്കാം."
"ഞാൻ കൊണ്ട് വരാം."
"നിന്റെ കൈയ്യിൽ ഉള്ള ക്യാമറ വളരെ നല്ലത് ആണെന്ന് തോനുന്നു." ആദിത്യൻ പറഞ്ഞു.
"ഓഹ് ആദിത്യ." ആദിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ് അവന്റെ ക്യാമറ നല്ലത് ആയിരിക്കും എന്ന് പറയുന്നത് ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം ആസ്വദിച്ച് കഴിച്ചതിന് ശേഷം പാചക കാരനെ കണ്ട് പത്രങ്ങൾക്ക് കുറ്റം പറയുന്നത് പോലെ ആണ്."
"ശെരിയാ ക്ഷെമിക്കണം." ആദിത്യൻ പൊട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
"കുഴപ്പമില്ല ഇത് എല്ലാവർക്കും പറ്റുന്നതാണ്."
"നീ താഴേക്ക് വരുന്നില്ലേ?." ആദിത്യൻ വീണ്ടും ചോദിച്ചു.
"അഞ്ച് മിനിറ്റ്." അവൾ തല ആട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് ഒന്ന് റെഡിയാവാൻ ഉണ്ട്. നിന്റെ ഉടുപ്പുകൾ അവർ തിരഞ്ഞ് എടുക്കുന്നതിൽ നിനക്ക് ദേഷ്യം ഇല്ലേ?."
💬 Comments
View all comments