Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
"എന്റെ അവസ്ഥ ദേഷ്യത്തിലും മുകളിൽ ആണ്." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇന്ന് എന്റെ ഉടുപ്പുകൾ എനിക്ക് തന്നെ തിരഞ്ഞെടുക്കാൻ പറ്റി. എന്തായാലും ഇന്ന് അത് കൊണ്ട് എനിക്ക് കുറച്ച് ആശ്വാസം ഉണ്ട്."
"ഞാൻ ഇന്ന് രാത്രി സോഫിയയെ കുടിപ്പിച്ച് കിടത്തണം എന്നാ വിചാരിക്കുന്നത്." ആദിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അത് നടന്നത് തന്നെ." ആദിത്യൻ മറുപടി പറഞ്ഞു. ഇന്നലെ രാത്രി പ്രിയയെ കിടത്തുമ്പോൾ അത്രയും കുടിച്ചതിന് ശേഷവും സോഫിയക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന് അവൻ ആലോചിച്ചു. "ഞാൻ താഴെ ഉണ്ടാവും." ഇത് പറഞ്ഞ് കൊണ്ട് ആദിത്യൻ അവളുടെ സ്യൂട്ടിന്റെ പുറത്തേക്ക് നടന്നു.
ആദിത്യൻ ലക്ഷ്മിയോട് നയൻനേ ദ്വീപിലേക്ക് വിളിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. ആദിയയെ കണ്ടതിന് ശേഷം വേറെ ആരെയെങ്കിലും കൂടി വിളിക്കാൻ ഉണ്ടോ എന്ന് ആദിയയോട് ചോദിക്കാൻ പറഞ്ഞു. അരവിന്ദിനെയും ജോളിയെയും ഇതിന്റെ ഒപ്പം ദ്വീപിലേക്ക് ക്ഷേണിക്കാൻ പറഞ്ഞു.
ആദിത്യൻ ബാൽക്കണിയിൽ ഇരുന്ന് ഒരു സിഗററ്റ് കത്തിച്ച് കൊണ്ട് അരവിന്ദിനെയും ജോളിയെയും ഫോണിൽ വിളിച്ച് സംസാരിച്ചു. ദ്വീപിലേക്ക് വരുന്ന കാര്യം പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ എന്തായാലും വരും എന്ന് ഉറപ്പ് നൽകി. എലിസബത്തിന്റെ ഫോട്ടോ ഒപ്പിച്ച് കൊടുക്കാത്തതിന് ജോളി ആദിത്യനെ തെറി വിളിച്ചു. ചാർളീസ് തെറോൺ തന്നോട് ശൃംഗരിക്കാൻ ശ്രേമിച്ചു എന്ന് അരവിന്ദ് പറഞ്ഞപ്പോൾ പുളു അടിക്കുക ആണ് എന്ന് പറഞ്ഞ് ആദിത്യനെ കളിയാക്കി.
അരവിന്തും ആയി ഉള്ള സംഭാഷണം തീരാൻ ആയപ്പോഴേക്കും ആദിര അവന്റെ അടുത്തേക്ക് വന്നു. ആദിത്യൻ വളരെ സൂക്ഷിച്ച് കൂട്ടുകാരെ കുറച്ച് ദിവസത്തേക്ക് ദ്വീപിലേക്ക് ക്ഷേണിക്കുന്ന കാര്യം അവളോട് സൂചിപ്പിച്ചു. അവൾക്ക് ആരെയും വിളിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ ഭക്ഷണം കഴിക്കാൻ താഴേക്ക് നടന്ന് പോയി. അവളെയും ആദിയയെയും ഒന്നുക്കൂടി നന്നായി അടുപ്പിക്കണം എന്ന് ചിന്തിച്ച്
💬 Comments
View all comments