Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
നോക്കുമ്പോൾ ഇവിടെ ഒന്ന് ഉണ്ടായിരിക്കേണ്ടത് ആണ്. ആലോചിച്ചപ്പോൾ അത് തന്നെ ആണ് ശെരി എന്ന് ആദിത്യന് തോന്നി.
"മനു വർമ്മ അങ്ങനെ ഒന്ന് ഇവിടെ പണിതില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല." അവൻ പുറത്തേക്ക് പോകുമ്പോൾ സ്വയം പറഞ്ഞു. റോക്കിയെ ഉച്ചക്ക് കാണുമ്പോൾ ഇതിനെ കുറിച്ച് സംസാരിക്കണം എന്ന് അവൻ മനസ്സിൽ കുറിച്ചു.
ആദിത്യൻ ലൗജിലേക്ക് എത്തിയപ്പോൾ അഡ്വക്കേറ്റ് പ്രഭാകരൻ അവന് വേണ്ടി കാത്തിരിക്കുക ആയിരുന്നു. നടന്ന് കൊണ്ട് സംസാരിക്കാം എന്ന് പറഞ്ഞ് കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി നടന്നു.
"നമ്മൾ ആദ്യം കണ്ടപ്പോൾ ഞാൻ താങ്കളുടെ വക്കീൽ ആണോ എന്ന് എന്നോട് ചോദിച്ചിരുന്നു." അയാൾ ആദിത്യനോട് പറഞ്ഞു,
"അതെ കുറച്ച് ദിവസങ്ങൾക്ക് മുൻപ്." ആദിത്യൻ മറുപടി പറഞ്ഞു. "പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല."
"ഞാൻ താങ്കളെ കാണണം എന്ന് പറഞ്ഞത് ഇപ്പോൾ ഞാൻ താങ്കളുടെ വക്കീലാണെന്ന് അറിയിക്കാൻ വേണ്ടിയാണ്. താങ്കൾക്ക് എന്ത് കാര്യവും എന്നോട് തുറന്ന് സംസാരിക്കാം. അത് വേറൊരാൾ അറിയില്ല എന്ന് ഞാൻ താങ്കൾക്ക് ഉറപ്പ് തരുന്നു." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു. "എന്റെ ഫോൺ നമ്പർ തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു."
ആദിത്യൻ ഉണ്ടെന്ന രീതിയിൽ തല ആട്ടി.
"നന്ന്. എന്തെങ്കിലും നിയമപരമായ പ്രേശ്നങ്ങളിൽ പെടുകയാണെങ്കിൽ താങ്കൾക്ക് എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. രാത്രിയെന്നോ പകലെന്നോ നോക്കേണ്ട ആവശ്യം ഇല്ല."
"താങ്കളെ ആണോ ആദ്യം വിളിക്കേണ്ടത്?."
"അല്ല ഒരു ആംബുലൻസ് വിളിക്കേണ്ട സന്ദർഭം വന്നാൽ ആദ്യം അവരെ വിളിച്ചതിന് ശേഷം എന്നെ വിളിക്കുക."
"ശെരി." ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. "ഹേയ് എനിക്ക് താങ്കളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു."
"ചോദിച്ചോളൂ." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
"മനു വർമ്മക്ക് അടഞ്ഞ മുറിയിൽ ഇരിക്കാൻ പേടി ആയിരുന്നോ?."
"ഒരിക്കലും ഇല്ല." അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. "എന്ത് കൊണ്ടാ
💬 Comments
View all comments