Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
അങ്ങനെ ചോദിച്ചത്?."
"ഈ ദ്വീപിൽ സേഫ് റൂം ഉണ്ടോ എന്ന് ഞാൻ എൽദോയോട് ചോദിച്ചു പക്ഷെ അയാൾ പറഞ്ഞു ഇവിടെ അങ്ങനെ ഒന്ന് ഇല്ല എന്ന്." ആദിത്യൻ വിശദീകരിച്ചു.
"അങ്ങനെ വരാൻ വഴി ഇല്ലല്ലോ." അഡ്വക്കേറ്റ് പ്രഭാകരൻ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
"അത് എന്ത് കൊണ്ടാ?."
"അദ്ദേഹത്തിന്റെ New York ക്കിലും LA യിലും Hawaii യിലും ഉള്ള വീടുകളി സേഫ് റൂം ഉണ്ട്. ഒന്ന് കൂടി ഇരുത്തി ചിന്തിച്ചാൽ Italy യിൽ ഉള്ള വില്ലയിലും സേഫ് റൂം ഉണ്ട്." അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. "ഈ ദ്വീപിൽ കെട്ടിടങ്ങൾ വരുന്നതിന് മുൻപ് കാര്യമായ പണികൾ നടന്നിട്ട് ഉണ്ട്. ആ സമയത്ത് എന്തായാലും ഒരു സേഫ് റൂം പണിതിരിക്കണം."
"അപ്പോൾ ഇവിടെ ഒന്ന് ഉണ്ടെന്നാണോ താങ്കൾ പറയുന്നത്?." ആദിത്യൻ ആശ്ചര്യത്തോടെ ചോദിച്ചു.
"ഞാൻ ഒന്ന് അന്വേഷിച്ച് നോക്കട്ടെ ആദിത്യ." അഡ്വക്കേറ്റ് പ്രഭാകരൻ പതിയെ പറഞ്ഞു. "ഇത് ഒരു രഹസ്യമായ അന്വേഷണം ആയിരിക്കും എന്ന് ഞാൻ കരുതുന്നു."
"അതെ, ഒന്നും ഇല്ലെങ്കിൽ വെറുതെ ഒരു പ്രെശ്നം ഉണ്ടാക്കേണ്ടല്ലോ. ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഞാനും എന്റെ പെങ്ങമ്മാരും അത് അറിഞ്ഞിരിക്കേണ്ടത് ആണ്. അപ്പോൾ എന്ത് കൊണ്ട് ആണ് എൽദോ ഞങ്ങളിൽ നിന്ന് അത് ഒളിച്ച് വയ്ക്കുന്നത്?." ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ഒന്നും ഇല്ലെങ്കിൽ അയാളെ ഒരു കള്ളൻ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. താങ്കൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ?."
"എനിക്ക് മനസ്സിലായി." അഡ്വക്കേറ്റ് പ്രഭാകരൻ മറുപടി പറഞ്ഞു. "ഞാൻ എന്തായാലും ഒന്ന് അന്വേഷിച്ച് നോക്കട്ടെ."
"നന്ദി അഡ്വക്കേറ്റ് പ്രഭാകരൻ." ആദിത്യൻ പറഞ്ഞു.
"ആദിത്യ." അഡ്വക്കേറ്റ് പ്രഭാകരൻ അവനെ നോക്കി കൊണ്ട് പറഞ്ഞു. "താങ്കൾക്ക് വിരോധം ഇല്ലെങ്കിൽ എന്നെ പ്രഭാകരൻ അങ്കിൾ എന്നോ പ്രഭേട്ടൻ എന്നോ വിളിക്കാം."
"എന്നാൽ പ്രഭേട്ടൻ
💬 Comments
View all comments