Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
വരെ അഥിതികളുടെ കൂടെ ഉള്ള ഭക്ഷണം. അതിന് ശേഷം അവരെ യാത്ര അയക്കുന്നതിന് വേണ്ടി ബോട്ട് ജെട്ടിയിലേക്കോ ഹെലിപാഡിലേക്കോ അവരുടെ കൂടെ പോകണം."
"ശെരി." ആദിത്യൻ പറഞ്ഞു. ഇത് അത്രക്ക് ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു.
"താങ്കളുടെ കൂടെ സംസാരിക്കാൻ അഡ്വക്കേറ്റ് പ്രഭാകരൻ ഒരു പത്ത് മിനിറ്റ് സമയം ആവശ്യ പെട്ടിട്ട് ഉണ്ട്. അത് പത്ത് മണിക്ക് ശേഷം താങ്കളുടെ ഇഷ്ട്ടം പോലെ എപ്പോൾ വേണമെങ്കിലും വയ്ക്കാം. പന്ത്രണ്ട് മണിക്ക് റോക്കിയുടെ കൂടെ ഒരു മീറ്റിംഗ് ഉണ്ട്."
"ആ മീറ്റിംഗ് എന്തിനെ കുറിച്ച് ആണ്?."
അവൾ കീബോർഡിൽ പിന്നെയും ടൈപ്പ് ചെയ്തു എന്നിട്ട് അവനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. "തോക്കുകൾ പരിജയ പെടുത്തുന്നതിനും ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിനും വേണ്ടി ഉള്ള ഒരു ക്ലാസ്സ് ആണ്."
"ശെരിക്കും?." ആദിത്യൻ കണ്ണുകൾ മിഴിച്ച് കൊണ്ട് ചോദിച്ചു.
"അതെ സാർ." ലക്ഷ്മി പറഞ്ഞു.
"എന്നെ ആദിത്യൻ എന്ന് വിളിച്ചാൽ മതി." അവൻ പെട്ടെന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. "പരിശീലനത്തിന്റെ സമയം ആകുബോളെക്കും അയാളുടെ പറ്റ് ഇറങ്ങിയിട്ട് ഉണ്ടാകുമോ?."
"ജോലിയുടെ കാര്യം വരുമ്പോൾ അയാൾ ശെരിക്കും അഗ്രഗണ്യൻ ആണ്." ലക്ഷ്മി വിശദീകരിച്ചു. "അയാൾ അങ്ങനെ ഉള്ള ദിവസങ്ങളിൽ കുടിക്കാറില്ല അത് കൊണ്ട് തന്നെ വളരെ മതിപ്പുള്ള ഒരു വ്യക്ത്തിയും ആണ്."
"അയാൾ ഇന്നലെ രാത്രി ക്രിസ്റ്റി ടാർലിംഗ്ടണിന്റെ കൂടെ ആയിരുന്നു." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"അവളെ ഇന്നലെ കാണാൻ ശെരിക്കും സുന്ദരി ആയിരുന്നു. അവൾ തൊണ്ണൂറുകളുടെ അന്ധ്യത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒരു സൂപ്പർ മോഡൽ ആയിരുന്നു
💬 Comments
View all comments