Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
ഒരു മോശമായ കാലാവസ്ഥ ഉണ്ടാവുകയാണെന്ന് കരുതു അപ്പോൾ ആ മാനസിക പിരിമുറുക്കത്തിന്റെ കൂടെ ആദ്യമായി പറക്കുന്നതിന്റെ പേടി കൂടി വേണോ."
"തീവ്രവാദികൾ ആദ്യം എന്നോട് പൊരുതേണ്ടി വരും." ആദിയ പെട്ടെന്ന് പറഞ്ഞു. ഇത് കേട്ട് ആദിത്യൻ ചിരിച്ച് പോയി. അവൾ അവന്റെ നേരെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു. "ഇത് തമാശ അല്ല."
"എനിക്കറിയാം." ആദിത്യൻ കൈകൾ ഉയർത്തി കീഴടങ്ങിയത് പോലെ കാണിച്ച് കൊണ്ട് പറഞ്ഞു. "വേറെ ആരെങ്കിലും എന്റെ അത്രക്ക് പേടിച്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും." അവൻ ഒരു കള്ളം പറഞ്ഞു.
"നീ ഇപ്പോഴല്ലേ ഇത് അടിപൊളി ആയിരിക്കും എന്ന് പറഞ്ഞത്." ആദിയ തല കുടഞ്ഞ് കൊണ്ട് ചോദിച്ചു.
"ഞാൻ അത് കളിയാക്കി പറഞ്ഞതാണ്." ആദിത്യൻ പറഞ്ഞു. "ഒരു ഇരുമ്പ് പെട്ടിയിൽ നാല് ചിറകുകളും വച്ച് രണ്ട് ജെറ്റ് മോട്ടറുകളും വച്ച ഒരു യന്ത്രത്തിൽ കയറി ആകാശത്തിലൂടെ പറക്കാൻ എനിക്ക് പേടിയാണ്. ഇതിന്റെ സുരക്ഷാ റെക്കോർഡുകൾ എന്തും ആയിക്കോട്ടെ ഇത് ഓടിക്കുന്നവർ എത്ര കഴിവുള്ളവരും ആയിക്കോളട്ടെ." ആദിത്യൻ ലക്ഷ്മിയെ സൂക്ഷിച്ച് നോക്കി കണ്ണടച്ച് കാണിച്ച് കൊണ്ട് ആണ് ഇത് പറഞ്ഞത്.
കാര്യം മനസ്സിലായപ്പോൾ ലക്ഷ്മി പറഞ്ഞ് തുടങ്ങി. "S-76 ലോകത്തിൽ മുഴുവൻ ഉപയോഗിക്കുന്ന ഒരു ഹെലികോപ്റ്റർ ആണ്. ഇതിന്റെ സുരക്ഷാ റെക്കോർഡുകൾ വളരെ നല്ലതാണ്. സർക്കാരുകൾ ഡിപ്ലോമാറ്റുകളെയും ഡെലിഗേറ്റുകളെയും സുരക്ഷിതമായി കൊണ്ട് പോകാൻ ഈ ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുന്നത്. പിന്നെ നമ്മുടെ പയലറ്റുകൾ പൂർവ സ്പെഷ്യൽ ഫോഴ്‌സുകൾ ആണ്."
"അത് കൊള്ളാലോ." ആദിര പറഞ്ഞു.
"അതെ, ക്യാപ്റ്റൻ ജോൺ ഒരു നൈറ്റ് സ്റ്റാക്കർ ആയിരുന്നു." ലക്ഷ്മി പറഞ്ഞു.
"എന്ത്?. ഡെൽറ്റാ ഫോഴ്‌സുകളെ സുരക്ഷിതമായി ശത്രുക്കളുടെ താവളത്തിൽ എത്തിക്കുന്ന ആളോ?." ആദിത്യൻ ചോദിച്ചു.
"അതെ, പക്ഷെ ആരെങ്കിലും ചോദിച്ചാൽ അയാൾ അത് സമ്മതിച്ച് തരില്ല." ലക്ഷ്മി പറഞ്ഞു.
ആദിത്യൻ ഇതിനെ കുറിച്ച് ഗൂഢമായി
💬 Comments
View all comments