0%

Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]

Author : Kambikathakal Read All Parts 887
എഴുനേൽക്കാൻ സഹായിച്ചു. അവൾ പേടിച്ച് ആദിത്യന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് പതിയെ ജനലിന്റെ അടുത്തേക്ക് നടന്നു. അവൾ പുറത്തേക്ക് നോക്കി ആദിരയെ പോലെ സന്തോഷത്തോടെ ഒച്ചയിട്ടു. ആദിത്യൻ ബെർഡി ബോട്ട് കുതിച്ച് പായുന്നത് ആണ് ആദ്യം കണ്ടത്. പിന്നീട് അതിന്റെ മുൻപിൽ കുറച്ച് മീനുകൾ വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നതും തിരിച്ച് വെള്ളത്തിലേക്ക് വീഴുന്നതും അവൻ കണ്ടു. "ഡോൾഫിനുകൾ." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. "പത്തിൽ പത്ത് മാർക്ക് ആദിത്യ." ആദിര അവനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഡോൾഫിനുകൾ വെള്ളത്തിൽ ചാടി കളിക്കുന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു. അവർ മൂന്ന് പേരും ജനാലയിലൂടെ ആ ദൃശ്യ വിരുന്ന് കണ്ട് നോക്കി നിന്ന് പോയി. ബെർഡി ബോട്ട് ദ്വീപിന് നേരെ കുതിച്ച് പായുമ്പോൾ ആ ഡോൾഫിനുകൾ അതിന്റെ മുൻപിലൂടെ വെള്ളത്തിൽ ചാടി മറിഞ്ഞ് കളിക്കുക ആയിരുന്നു. ബോട്ട് ദ്വീപിലേക്ക് അടുക്കാൻ തുടങ്ങിയപ്പോൾ ഏതോ ഉൾവിളി കൊണ്ട് എന്ന പോലെ അവയെല്ലാം വെള്ളത്തിന് അടിയിലേക്ക് മുങ്ങാങ്കുഴി ഇട്ടു. അവയെല്ലാം ബോട്ടിന്റെ കുറച്ച് പുറകിലായി വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്ന് വീണ്ടും ചാടി കളിയ്ക്കാൻ തുടങ്ങി.
"ഇത് കാണാൻ എന്ത് ഭംഗിയാ അല്ലെ?." ആദിയ പറക്കാനുള്ള പേടിയെല്ലാം മറന്ന് കൊണ്ട് ചോദിച്ചു. "കൊള്ളാം നല്ല രസമുള്ള കാഴ്ച്ച." ആദിത്യൻ പറഞ്ഞു. "ഞാൻ എന്തായാലും തിരിച്ച് വന്ന് കുറച്ച് ഫോട്ടോകൾ എടുക്കും." ആദിയ പറഞ്ഞു. ഇത് കേട്ടപ്പോൾ ആദിത്യനും ആദിരയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു. കുറച്ച് സമയങ്ങൾക്ക് ശേഷം അവർ തിരിച്ച് ഹെലിപാഡിൽ വന്ന് ഇറങ്ങി. പയലറ്റിന്റെ കഴിവ് കൊണ്ട് അധികം കുലുക്കം ഒന്നും ഇല്ലാതെ ആണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. അവർ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി ആദിത്യൻ പയലറ്റിനോട് നന്ദി പറഞ്ഞു. ആദിയ ഹെലിപാഡിൽ നിന്ന് ചാടിയിറങ്ങി സോഫിയയോട് ഉത്സാഹത്തോടെ സംസാരിച്ച് കൊണ്ട്

💬 Comments

View all comments