Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
അത്യാവശ്യം വന്നാൽ അയാൾ നമ്മളെ അത് ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല."
"എന്തായാലും." ആദിത്യൻ തറപ്പിച്ച് പറഞ്ഞ് തുടങ്ങി. "ഞാൻ അതിനെ കുറിച്ച് അന്വേഷിക്കാൻ പോവുക ആണ്. ഞാൻ നിങ്ങളെ ഈ കാര്യം അറിയിച്ചൂ എന്നെ ഉള്ളു, മനസ്സിലായോ?. ഇതിനെ കുറിച്ച് നമ്മൾ ഒറ്റക്കാണെന്ന് ഉറപ്പില്ലാതെ ദ്വീപിൽ വച്ച് സംസാരിക്കാൻ പാടില്ല. ആരെല്ലാം ആണ് നമ്മളെ ശ്രെദ്ധിക്കുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല, ശെരിയല്ല?."
"എനിക്ക് ഇത് അത്രക്ക് ഇഷ്ട്ടമാകുന്നില്ല." ആദിയ പറഞ്ഞു.
"ഞങ്ങളുടെ അടുത്ത് ഇനി മുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും ഒളിച്ച് വയ്ക്കരുത്." ആദിര പറഞ്ഞു.
"ഇല്ല ഇനി മുതൽ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയും." ആദിത്യൻ ഉറപ്പ് നൽകി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ജനലിലൂടെ ഉള്ള ദൃശ്യങ്ങൾ ആകെ മാറി. ചെറിയ ചെറിയ കുറച്ച് ദ്വീപുകളുടെ കൂട്ടവും മണൽ തിട്ടുകളും അവർ കണ്ടു. അവിടെ ഉള്ള ബീച്ചുകളിൽ മീൻ പിടിക്കുന്ന ബോട്ടുകൾ ആദിത്യൻ കണ്ടു. അവരുടെ ജീവിതം വളരെ സമാധാനപരമായി അവന് തോന്നി. അവന് അവരോട് അസൂയ തോന്നി. അവന്റെ ജീവിതത്തിൽ ഇപ്പോൾ സമാധാനം എന്നൊരു കാര്യം മാത്രം ഇല്ല.
ഹെലിക്കോപ്റ്റർ വീണ്ടും ചുറ്റി പറന്ന് കടലിന്റെ നൂറടി പൊക്കത്തിലേക്ക് താഴ്ത്തി അതിന്റെ മുകളിലൂടെ പറന്ന് കൊണ്ട് ഇരുന്നു. ഹെലിക്കോപ്റ്ററിൽ നിന്ന് നോക്കി ഉയരം കണക്കാക്കുന്ന കാര്യം എളുപ്പം അല്ലെന്ന് ആദിത്യന് മനസ്സിലായി. ക്യാപ്റ്റൻ ജോണിന്റെ ശബ്ദം സ്പീക്കറിലൂടെ വന്നപ്പോൾ ആദിത്യൻ ചിന്തകളിൽ നിന്ന് ഉണർന്നു.
"നിങ്ങൾ ഇടത് വശത്തെ ജനലിലൂടെ നോക്കിയാൽ കുറച്ച് കൂട്ട്കാരെ കാണാം."
ആദിര കസേരയിൽ നിന്ന് എഴുനേറ്റ് ജനലിന്റെ അടുത്തേക്ക് ഓടി ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. "എന്റെ ദൈവമേ നിങ്ങൾ വന്ന് ഇത് നോക്കിക്കേ."
ആദിത്യൻ കസേരയിൽ നിന്ന് എഴുന്നേറ്റപ്പോൾ ആദിയ അവന്റെ കൈയ്യിൽ കയറി പിടിച്ച്. ആദിത്യൻ അവളെ കസേരയിൽ നിന്ന്
💬 Comments
View all comments