Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
. . . ."
"അവൾ ഒരു വേശ്യ ആണെന്ന് ഞാൻ നിന്നോട് പറഞ്ഞത് അല്ലെ." പ്രിയ ദേഷ്യത്തോടെ പറഞ്ഞു. "ഞാനും കൂടി ഉള്ളപ്പോൾ വേണം അവളെ പിരിച്ച് വിടാൻ."
"നീ നല്ല ദേഷ്യത്തിൽ ആണ് അല്ലെ?."
"നിനക്ക് എന്താണ് ദേഷ്യം ഇല്ലാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല?." അവൾ ചൂണ്ടി കാട്ടി. "നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ദേഷ്യം കൊണ്ട് വിറച്ചേനെ."
"ഞാൻ ഇപ്പോൾ ദേഷ്യത്തിന് പകരം ആശയ കുഴപ്പത്തിൽ ആണ്." ആദിത്യൻ പറഞ്ഞു. അവൾ എന്തിനാണ് തന്നെ തേടി വന്നത് എന്ന് അവൻ ചിന്തിച്ചു. ഇതിന്റെ പുറകിൽ എന്തോ വലിയ കളി നടക്കുന്നുണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു.
"അപ്പോൾ നീ എന്താണ് ചെയ്യാൻ പോകുന്നത്?."
"ആദ്യം ചിന്തിക്കുക പിന്നെ പ്രവർത്തിക്കുക." ആദിത്യൻ അവളോട് പറഞ്ഞു. "ഈ കാര്യം നമുക്ക് പിന്നത്തേക്ക് മാറ്റി വയ്ക്കാം."
പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. "ശെരി."
"അപ്പോൾ നിങ്ങളുടെ ജോലി എവിടെ വരെ ആയി."
"ഞങ്ങൾ തീർത്ത് കൊണ്ട് ഇരിക്കുകയാണ്. രണ്ട് മണിക്കൂറിനുള്ളിൽ ആദ്യത്തെ ഡ്രാഫ്റ്റ് തയ്യാറാവും." പ്രിയ പറഞ്ഞു.
"നല്ലോണം കഷ്ട്ടപ്പെടുന്നുണ്ട് അല്ലെ."
"അതെ." അവൾ പറഞ്ഞു. "ഭക്ഷണം പത്ത് മിനിറ്റിനുള്ളിൽ തുടങ്ങും. നീ പോയി ഉടുപ്പ് മാറാൻ നോക്ക്. നിനക്ക് മാറേണ്ട ഉടുപ്പുകൾ ഞാൻ ഡ്രെസ്സിങ് റൂമിൽ എടുത്ത് വച്ചിട്ടുണ്ട്."
"നന്ദി പ്രിയ."
അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ ആദിത്യൻ ഡ്രെസ്സിങ് റൂമിൽ പോയി ഉടുപ്പുകൾ മാറി. അവൻ ഒരു ഇറുകിയ കറുത്ത വിനെക്ക് ഉള്ള ഒരു ടീഷർട്ടും ഒരു കടും നീല ജീൻസും ഒരു കറുത്ത ബൂട്ടും ആണ് ധരിച്ചത്. അവൻ ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ പ്രിയയും ലക്ഷ്മിയും കുറച്ച് സമയത്തേക്ക് വിശ്രമിക്കാൻ വേണ്ടി അവിടെ ഇരിക്കുക ആയിരുന്നു.
"മസ്സാജിന് ശേഷം സുഖം തോനുന്നുണ്ടോ?." ലക്ഷ്മി
💬 Comments
View all comments