Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
ചോദിച്ചു.
"ഉണ്ട് പേശികളിലെ വേദന എല്ലാം പോയി." ആദിത്യൻ ഒരു സിഗററ്റ് കത്തിച്ച് കൊണ്ട് മറുപടി പറഞ്ഞു. "സമയ ക്രമം ശെരിയാക്കുന്നത് എവിടെ വരെ ആയി?."
"ഞങ്ങൾ കുന്നിൽ നിന്ന് ഒരു മല ആക്കാൻ നോക്കുക ആണ്. കുറച്ച് സമയം കൊണ്ട് ശെരിയാകും എന്ന് വിജാരിക്കുന്നു." ഇത് വരെ ചെയ്ത പണിയിൽ ത്രിപ്ത ആയത് പോലെ ലക്ഷ്മി പറഞ്ഞു.
"മലയിൽ നിന്ന് അത് ഒരു കൂന ആക്കാൻ പറ്റിയാൽ കൂടുതൽ നന്നായിരിക്കും." ആദിത്യൻ കസേരയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു.
"താങ്കളുടെ കൂട്ടുകാർ അരവിന്തും ജോളിയും നാളെ ഉച്ചയോട് അടുപ്പിച്ച് ഇവിടെ എത്തും." ലക്ഷ്മി പറഞ്ഞു.
"ശെരിക്കും?." ആദിത്യൻ സന്തോഷത്തോടെ ചോദിച്ചു. ജോളി ഈ സ്ഥലം കണ്ടാൽ അവന്റെ പ്രേതികരണം ആലോചിച്ചപ്പോൾ ആദിത്യൻ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. "അവർ വന്നാൽ നല്ല രസമായിരിക്കും. ഹേയ് നയൻന്റെ കാര്യം എന്തായി?. അവൾ എപ്പോഴാണ് വരുന്നത്?."
"ആദിയയുടെ കൂട്ടുകാരി രാത്രി കുറച്ച് വൈകി വരും. അവളുടെ കൂടെ അനിയത്തിയും ഉണ്ടാവും." ലക്ഷ്മി പറഞ്ഞു.
"അപ്പോൾ രണ്ട് പേർ വരുന്നുണ്ട് അല്ല?."
"അതെ." ലക്ഷ്മി മറുപടി പറഞ്ഞു. "ആദിയയുടെ സ്യൂട്ടിന്റെ തൊട്ടടുത്ത സ്യൂട്ടിൽ ആയിരിക്കും അവർ താമസിക്കുന്നത്. താങ്കളുടെ കൂട്ടുകാർ ആദിരയുടെ തൊട്ടടുത്ത സ്യൂട്ടിലും താമസിക്കും."
"ശെരി. ആദിര ആരെയെങ്കിലും വിളിച്ചിരുന്നോ?."
ലക്ഷ്മി തല ആട്ടി കൊണ്ട് പറഞ്ഞു. "ഇല്ല. ആദിയയുടെ കൂട്ടുകാരിയുടെ അനിയത്തി വരുന്നത് അത് കൊണ്ട് ആണെന് ആണ് എനിക്ക് തോനുന്നത്. അവൾ എന്നോട് അങ്ങനെ പറഞ്ഞിട്ടൊന്നും ഇല്ല."
"ആദിയ അങ്ങനെ പറഞ്ഞിട്ടില്ലേ?."
"ഇല്ല അങ്ങനെ പറഞ്ഞിട്ടില്ലേ."
"വേറെ എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്?." ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"ഓഹ് ഇവിടെ എപ്പോഴും എന്തെങ്കിലും ഒക്കെ നടന്ന കൊണ്ട് ഇരിക്കും ആദിത്യ." പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. "നിനക്ക് എന്താണ് അറിയേണ്ടത്?."
"നിനക്ക്
💬 Comments
View all comments