Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 8?️ [അതുല്യൻ]
അറിയുന്ന എന്തും എന്നോട് പറഞ്ഞോ." ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ശെരി." പ്രിയ മുന്നോട്ട് ആഞ്ഞ് കൊണ്ട് പറഞ്ഞു. "നീ ശവ സംസ്കാരത്തിന് പറഞ്ഞ പ്രസംഗം ആരോ റെക്കോർഡ് ചെയ്ത് പത്രക്കാർക്ക് കൊടുത്തു. വാൾ സ്ട്രീറ്റ് ജേർണൽ അതിനെ കുറിച്ച് വിവരിച്ചത് പരിഭ്രാന്തിയോടെ ഒരു വിവരദോഷി പറഞ്ഞത് എന്നാണ്."
"ഞാൻ ഒരിക്കലും പരിഭ്രാന്തിയോടെയോ വിവരക്കേടോ പറഞ്ഞിട്ടില്ല." ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
"നീ ആ പ്രസംഗം വളരെ നന്നായി തന്നെ ആണ് പറഞ്ഞത്. ആ റിപ്പോർട്ട് എഴുതിയവൻ നമ്മുടെ മാഗസീനിൽ ജോലി ചെയ്തിരുന്ന ഒരാൾ ആണ്. രണ്ട് വർഷം മുൻപ് നമ്മൾ അവനെ കമ്പനിയിൽ നിന്ന് പിരിച്ച് വിട്ടു. അതിന് ശേഷം മനു വർമ്മയെ എങ്ങനെ എങ്കിലും താഴ്ത്തി കെട്ടാൻ അവൻ ശ്രേമിച്ച് കൊണ്ട് ഇരിക്കുക ആണ്." പ്രിയ വിവരിച്ച് പറഞ്ഞു.
"അദ്ദേഹത്തിന്റെ ശവ സംസ്ക്കാര ചടങ്ങ് പോലും വെറുതെ വിടില്ല?. എന്ത് വലിയ മൈരൻ ആണ്." ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.
"പിന്നെ ഞാൻ നിന്റെ മാതാപിതാക്കളോട് സംസാരിച്ചു അവരുടെ വിനോദ യാത്ര കഴിഞ്ഞ് നമുക്ക് അവരെ LA യിലേക്ക് കൊണ്ട് വരാം. കുറച്ച് ദിവസം നിന്റെ
കൂടെ താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കാം. അവർ ഇപ്പോൾ യാത്ര നല്ലോണം ആസ്വദിച്ച് കൊണ്ട് ഇരിക്കുക ആണ്. കുറെ ഫോട്ടോകൾ എടുത്തിട്ട് ഉണ്ട് കുറെ നല്ല ആളുകളെ അവർ പരിചയപ്പെടുകയും ചെയ്തു."
"അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ?." ആദിത്യൻ ചോദിച്ചു.
"ഇല്ല, അവർ ശെരിക്കും സന്തോഷിക്കുക ആണ്." പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"സന്തോഷം, അവരെ എന്തായാലും സമയം കിട്ടുമ്പോൾ വിളിക്കണം." ആദിത്യൻ വിഷമത്തോടെ പറഞ്ഞു. ഇവിടെ നടക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് കൊണ്ട് അവരെ അധികം വിളിച്ച് സംസാരിക്കാൻ കഴിയുന്നില്ല എന്ന് ആദിത്യൻ വിഷമത്തോടെ ഓർത്തു.
"ഞാൻ അവരെ ഇടക്ക് വിളിക്കുന്നുണ്ട് അത്
💬 Comments
View all comments