Chapter Title : ?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ]
ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല."
അഡ്വക്കേറ്റ് പ്രഭാകരൻ ആലോചിച്ച് കൊണ്ട് ഇരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം കടുത്തു പുരികങ്ങൾ ചുളിച്ച് കൊണ്ട് ചോദിച്ചു. "അതിന് ശേഷം പിന്നെ നിങ്ങൾ ബന്ധപ്പെട്ടില്ല എന്ന് ഉറപ്പല്ലേ?."
"അതെ ഉറപ്പാണ്." ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞു. "ഞങ്ങൾ ഇവിടെ വന്ന രാത്രി ഞാൻ ആദിയയെ കെട്ടിപ്പിടിച്ച് കിടന്നിരുന്നു. അന്ന് ഞാൻ ഉടുപ്പുകൾ എല്ലാം അണിഞ്ഞ് പുതപ്പിന് മുകളിൽ ആണ് കിടന്നത്."
"നിങ്ങളുടെ പൂർവ്വ കാലത്തെ കുറിച്ച് നിങ്ങൾ സംസാരിച്ച് ഇരുന്നോ?." അഡ്വക്കേറ്റ് പ്രഭാകരൻ ചോദിച്ചു.
"ഒറ്റക്ക് ഒറ്റക്ക് ഞാൻ ആദിരയോടും ആദിയയോടും അതിനെ കുറിച്ച് സംസാരിച്ച് ഇരുന്നു. പിന്നെ ഇന്നലെ രാത്രി ഞങ്ങൾ മൂന്ന് പേരും ഇതിനെ കുറിച്ച് സംസാരിച്ചു." ആദിത്യൻ വിഷമത്തോടെ പറഞ്ഞു.
"ശെരി." അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.
"പിന്നെ ഞാൻ പ്രിയയോടും ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. താങ്കൾ തന്നെ അല്ലെ അവളെ വിശ്വസിച്ച് എല്ലാ കാര്യങ്ങളും പറയാം എന്ന് എന്നോട് പറഞ്ഞത്." ആദിത്യൻ അയാളെ ഓർമ്മപ്പെടുത്തി കൊണ്ട് പറഞ്ഞു. "ആ വേനൽ അവധിക്ക് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെ കുറിച്ച് പ്രിയ അന്വേഷിച്ചു. എന്റെ കൂട്ടുകൾ കുഴപ്പം ഒന്നും ഉണ്ടാക്കില്ല. അവർ ഇന്ന് ദ്വീപിലേക്ക് വരുന്നുണ്ട്. ആദിയയുടെ രണ്ട് കൂട്ടുകാരികൾ പ്രേശ്നക്കാർ ആയിരുന്നു. പ്രിയ അവരെ കുറിച്ചുള്ള കുറച്ച് രഹസ്യങ്ങൾ അന്വേഷിച്ച് അറിഞ്ഞു."
"അവർക്ക് പിന്നീട് എന്ത് സംഭവിച്ചു?." അഡ്വക്കേറ്റ് പ്രഭാകരൻ ആകാംഷയോടെ ചോദിച്ചു.
"ഒരാൾക്ക് സുഖമില്ലാത്ത ഒരു കുട്ടി ഉണ്ട് അത് കൊണ്ട് ഞങ്ങൾ അവൾക്ക് ആശുപത്രി ചിലവുകൾ നൽകി സഹായിച്ചു. അടുത്ത ആൾക്ക് മയക്ക് മരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നു അവളുടെ കുറച്ച് വിഡിയോകളും ഉണ്ടായിരുന്നു. അവൾ ഒരു നിയമ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ അവൾ നമ്മുടെ കമ്പനിയിൽ നല്ലൊരു ശംബളവും വാങ്ങി ജോലി ചെയ്യുന്നു. അവർ രണ്ട് പേരും ഗാഗ് ഉടമ്പടി
💬 Comments
View all comments