Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
വീടിന്റെ റൂമിനകത്തിരുന്നു ഡേവിഡ് ഇതേസമയം ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു. തന്നെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്ന് ഡേവിഡ് കുറെ ആലോചിച്ചു. ഒരുതരത്തിലും അവർ തമ്മിലുള്ള ബന്ധം അങ്ങോട്ട് ഓൺ ആക്കി വിടാൻ പറ്റുന്നില്ല. ദര്ശന് ഉള്ളിൽ നല്ലപോലെ ആഗ്രഹം ഉണ്ട് എന്നത് വ്യക്തം.
മാളവിക അടുക്കളയിലേക്ക് പോയി. ഫ്രിഡ്ജിൽ ഇരുന്ന കുറച്ചു സ്ലൈസും കുറച്ചു ബിസ്കറ്റും എടുത്തവൾ തിരികെ ഹാളിലേക്ക് തന്നെ വന്നിരുന്നു. ദർശന്റെ മുൻപിൽ ആ വസ്ത്രത്തിൽ ഇപ്പൊ താൻ ഓക്കേ ആണ് എന്നവൾക് മനസിലായി. ഒന്ന് രണ്ടു ചോദ്യങ്ങളും നോട്ടങ്ങളും ഒക്കെ ഞെട്ടിച്ചെങ്കിലും സത്യത്തിൽ ആ പാട്ട് കേട്ടപ്പോൾ അവളുടെ മൂഡ് ഓക്കേ ആയി എന്നതാണ് സത്യം. അവൾ കാലിന്മേൽ കാൽ കയറ്റി വച്ച് ചെറിയ ചിരിയോടെ മുടി ഒതുക്കി. അവന്റെ പാട്ട് അവളുടെ ഉള്ളിൽ മുഴങ്ങി. വലിയ ഗായകനൊന്നും അല്ല. പക്ഷെ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒന്ന് അവന്റെ ശബ്ദത്തിൽ ഉണ്ട്..!
"ഈ ക്യാമറ ആരുടേയാ?" ദർശന്റെ ശബ്ദം കേട്ട് അവൾ സ്വബോധത്തിലേക്ക് വന്നു.
"അത്.. ഡേവിഡ് വാങ്ങിയതാ. കുറച്ചു കാലം ഉപയോഗിച്ച് മടുത്തപ്പോ ഇപ്പൊ ഇവിടെ കൊണ്ട് ഇട്ടേക്കുന്നു.."
അവനതെടുത്തു നോക്കി. ക്യാനന്റെ ഒരു മാർക്ക് 2 ക്യാമറ. അത്യാവശ്യം ചാർജുണ്ടതിൽ. പതിയെ ഓൺ ആക്കി അവൻ അത് മാളവികയ്ക്ക് നേരെ പിടിച്ചു. വല്ലാത്തൊരു അമ്പരപ്പും നാണവും അവളുടെ ഉള്ളിൽ പുകഞ്ഞു. എങ്കിലും ചെറുതായി ഒന്ന് ചിരിച്ചു.
"ശേ. ഒന്ന് പോസ് ചെയ്യ് ടീച്ചറേ. ഇത്രയും ലുക്ക് വച്ചിട്ട് ഫുൾ നാണം ആണല്ലോ.!"
മാളവിക കൈ രണ്ടും കാലിന്റെ മുകളിൽ വച്ച് പോസ് ചെയ്തു.
💬 Comments
View all comments