0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.9K

ദിവസവും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി. ഞാൻ ആരോടും സംസാരിക്കാതെ മൂകനെ പോലെ ആ പറമ്പിലും വീട്ടിലും നടന്നു. ഇടക്ക് വന്നുപോകുന്ന നഴ്സിങ് പെണ്ണ് സാന്ദ്ര മാത്രമാണ് ഏക ആശ്വാസം. എന്നാലും അവൾ അങ്ങനെ വളയുന്ന ഒരു ടൈപ്പ് അല്ല. വളരെ കുറച്ചു ദിവസത്തെ പരിചയം കൊണ്ട് മാത്രം ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി. ഇടക്ക് ഒന്ന് പുറം ലോകം കാണിക്കുന്നത് അവളാണ്. വണ്ടിയുടെ പുറകിൽ കയറ്റി ഒരു ദിവസം അവൾ എന്നെ ടൗണിൽ ഒന്നു ചുറ്റിച്ചു. അച്ഛച്ഛനെ ശ്രുസൃഷിച്ചും അരുവിയിൽ നീന്തിയും ദിവസങ്ങൾ ഞാൻ തള്ളി നീക്കി. . . .

അങ്ങനെ പതിനൊന്ന് ദിവസം പോയി. അടുത്ത ദിവസം മമ്മി ലാൻഡ് ഫോൺ വഴി എന്നെ വിളിച്ചു. വിശേഷങ്ങൾ എല്ലാം ചോദിച്ചു. എന്റെ വിറങ്ങലിച്ച ശബ്ദം മമ്മിയെ കൂടുതൽ തളർത്തി. . . .

" മോനു വളരെ പ്രധാന പെട്ട ഒരുകാര്യം കൂടി ഉണ്ട് "

" എന്താ മമ്മി "

" നിന്റെ കോഴ്സിന്റെ കാര്യം ശെരിയായിട്ടുണ്ട്. U K യിൽ ആണ്. വിസ വന്നു. ഫ്ലൈറ്റ് ടിക്കറ്റ് ബൂക് ചെയ്തിട്ടുണ്ട് , ഈ മാസം 22 നു, വളരെ കുറച്ചു ദിവസമേ ഉള്ളു. ഞാൻ അങ്ങോട്ട് വന്നു കഴിഞ്ഞാൽ മൂന്നാം ദിവസം നിനക്ക് പോകേണ്ടി വരും, നീ അപ്പൊ ഇരുപതാം തിയതി ഉച്ചകഴിഞ്ഞ് റെഡി ആയി ഇരുന്നോളൂ, ഇനി ചിലപ്പോ വിളിക്കാൻ പറ്റില്ല. ".

ഞാൻ ഞെട്ടലിൽ തന്നെ അത് കേട്ട് ഒന്ന് മൂളി സമ്മതിച്ചു. ഫോൺ കാട്ടായി.

💬 Comments

View all comments