Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ശെരി, ക്ലാസ്സിൽ പോകുന്നതാ നല്ലത് "
""" ട്ടെ"" എന്നൊരുശബ്ദം പെട്ടെന്ന് മുഴങ്ങി. ഞാനും അതിന്റെ കൂടെ ഒന്നും ഞെട്ടിപ്പുളഞ്ഞു. . .
" ഹോ നാശംപിടിക്കാൻ ടയർ പഞ്ചർ ആയിന്ന തോന്നണെ . . "
പുറത്തിറങ്ങിനോക്കി, മുന്നിലെ ടയറിന്റെ വെടി കഴിഞ്ഞിരിക്കുന്നു.
" ഡാ ഡിക്കിയിൽ നിന്ന് ആ സ്റ്റേപ്പിനിയും ജാക്കിയും എടുത്തെ " മമ്മിയിൽ നിന്നും ഒരു ആജ്ഞ. . .
വിജനമായ റോഡ് വണ്ടികൾ തീരെ കുറവ്. ഞാനും മമ്മിയും പുതിയ ടയർ ഇടാനുള്ള തന്ത്രപണികൾ ആരംഭിച്ചു. ഇടക് ഇടക് ഇ പണികിട്ടുന്നത്കൊണ്ട് ഇതൊക്കെ സില്ലിമാറ്റർ ആയി. . .
4-5 വർഷങ്ങൾക്ക് മുൻപ് same സൈറ്റുവഷൻ, ഞാൻ അന്ന് ചെറുതാണ്. ഞങ്ങൾ ഇതേപോലെ വഴിയിൽ പെട്ടു. കുറച്ചുപേർ ബൈക്കിൽ അതുവഴി കടന്നുപോയി, കണ്ടാൽ അറിയാം കഞ്ചാവ് പിള്ളേർ അവർ നോക്കി പോയി, കുറച്ചുകഴിഞ്ഞു 4 ബൈക്കിൽ 8 പേരോളം അങ്ങോട്ടേക്ക് വന്നു. . . .
മമ്മിക് അപ്പൊ തന്നെ കാര്യം മനസ്സിലായി, മമ്മി എന്നോട് പുറകിലേക് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. മമ്മി ഒട്ടും പതറിയില്ല, മുഖത്ത് ചെറിയൊരു ഭയം പോലും ഇല്ല. . .
" എന്തുപറ്റി ചേച്ചി, ഞങ്ങൾ സഹായിക്കാം . . . "
" ഒരു സഹായവും വേണ്ടാ, നിങ്ങളൊന്നു പോകാൻ നോക്കിയേ . . . "
" ഇങ്ങോട്ട് താ മോളെ . . . "
അതിലൊരുത്താൻ മമ്മിയുടെ കയ്യിൽ കേറിപിടിച്ചു. നിമിഷങ്ങൾ കൊണ്ട് മമ്മിയുടെ ഒരു പഞ്ച് അവന്റെ നെഞ്ചിൽ, ( മമ്മി ഒരു കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് ) അവൻ നിലവിളിച്ചുതെറിച്ചു നിലത്തു വീണു. ഒപ്പം ഉള്ളവർ ഒന്നു പതറി. എന്നിട്ടും അവരെല്ലാം മമ്മിയുടെ നേരെ കുതിച്ചു .. .
അടുത്തനിമിഷം മമ്മി പുറകിലെ അരയിൽ നിന്നും തോക്ക് പുറത്തെടുത്ത് അവരുടെ നേരെ ചൂണ്ടിക്കാട്ടി ലോഡ്ചെയ്തു. ഏറുകിട്ടിയ പട്ടിയുടെ പോലെ പലരും പലവഴിക് ഓടി ബൈക്കുപോലും എടുക്കാതേ. . .
ഇതുപോലെ പല സിനിമസ്റ്റൈൽ മാസ്സ് കഥകളും ഉണ്ടായിട്ടുണ്ട്.
💬 Comments
View all comments