Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ഒന്നും മിണ്ടാതെ പെട്ടെന്ന് ഫോൺ എടുത്ത് വിളിച്ചു പുറത്തേക്കു പോയി. . .
അല്പസമയം കഴിഞ്ഞു തിരിച്ചു വന്നു.
" 5 നമ്പർ ആ സമയം ആക്റ്റീവ് ആയിരുന്നു, അതിൽ നാലെണ്ണം ഒപ്പം ജോലി ചെയ്യുന്നവർ, ഒരാൾ അരുൺ എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആ നമ്പർ ഇപ്പൊ സ്വിച്ച് ഓഫ് ആണ്.. . "
അപ്പോഴേക്കും മമ്മിക്ക് അടുത്ത കോൾ വന്നു. . .
അത് കേട്ട് ഞാനും ഞെട്ടി, ആ നമ്പർ ആ കുട്ടി മരണപ്പെട്ട് അരമണിക്കൂർ കഴിഞ്ഞ് സ്വിച്ച് ഓഫ് ആയതാണ് പിന്നെ ഇത് വരെ ഓണ് ആയിട്ടില്ല. . .
അയാളെ പറ്റി അന്വേഷികാൻ അപ്പൊ തന്നെ മമ്മി ഓർഡർ ചെയ്തു. മമ്മി ആശ്ചര്യത്തോടെ എന്നെ നോക്കി. .
" നിനക്ക് ഇത്രയും ബുദ്ധിയോക്കെ ഉണ്ടായിരുന്നോ "
" ഇതൊക്കെ ചീള് കേസ്സ്, ഇനിയും തെളിയാത്ത കേസ്സുകൾ ഉണ്ടെങ്കിൽ കൊണ്ടുവാ "
" മോൻ ആദ്യം പോയി പഠിച്ചു പാസ്സാകാൻ നോക്ക്, ടൈം ആയി പോയി കിടക്കാൻ നോക്ക്, വിട്ടോ വിട്ടോ. . . "
" എല്ലാം കഴിഞ്ഞപ്പോ നമ്മൾ പുറത്ത്, ശെരിയെന്ന ഗുഡ് നൈറ്റ് . .."
ശേഷം നേരെ റൂമിലേക് പോയി അച്ചുവുമായി കുറച്ചു സമയം ഫോണിൽ മൊഴിഞ്ഞു കിടന്നുറങ്ങി. . .
അടുത്ത ദിവസം ക്ലാസ്സുകൾ സാധാരണ പോലെതന്നെ കടന്നു പോയി . . .
അന്ന് വൈകുന്നേരം ഞാൻ ടിവിയും കണ്ട് ഇരിക്കുകയാണ്, മമ്മി തുള്ളിച്ചാടി വാതിലൊക്കെ തുറന്ന് വന്നു. ഇന്ന് ഒരുപാട് സന്ദോഷത്തിൽ ആണ്.
💬 Comments
View all comments