Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ഇരുന്നു. എന്റെ ജീവിതത്തിൽ ഇത് വരെ മമ്മി ഇങ്ങനെ പ്രതികരിച്ചിട്ടില്ല. എന്തായാലും തല്ലുകൊള്ളാതെ രക്ഷപ്പെട്ടു. ഞാൻ എഴുനേറ്റ് റൂമിലേക് പോയി. . .
അടുത്ത ദിവസം മമ്മി എന്നെ കണ്ടിട്ട് മൈൻഡ് പോലും ചെയ്യുന്നില്ല. കണ്ടഭാവം കാണിക്കാതെ എന്റെ മുന്നിലൂടെ ജോലിക്ക് പോയി. വൈകീട്ടും അതേ അവസ്ഥ. അടുത്ത ദിവസവും ഒന്നും മിണ്ടുന്നില്ല. ഞാനും പിന്നെ അധികം മൈൻഡ് ചെയാൻ പോയില്ല.
മൂന്നാം ദിവസം ഒരു ഞായറാഴ്ച ആയിരുന്നു. അന്ന് ഞങ്ങൾ രണ്ടുപേരും വീട്ടിൽ തന്നെയാണ്. ഇനിയും നീട്ടികൊണ്ടുപോകുന്നത് ഒട്ടും ബുദ്ധിയല്ല. ഞാൻ തന്നെ പോയി സംസാരിച്ചു. കുറെ സോറിയൊക്കെ പറഞ്ഞു കാലിൽ വീണു. പിന്നെ മമ്മിയും ഒക്കെആയി. എന്നാലും പഴേ ഒരു മൂഡിലേക് എത്തുന്നില്ല. ഓരോ ദിവസങ്ങൾ കടന്നു പോയി. ഇപ്പൊ മമ്മി വീണ്ടും പഴയപോലെ ആയി സംസാരിച്ചു തുടങ്ങി . . .
ഒരുദിവസം വൈകുന്നം ക്ലാസ് കഴിഞ്ഞുവരുകയായിരുന്നു. ബസ്സിൽ ആണ്, ഞാൻ ഗോകുൽ പിന്നെ അബി ഞങ്ങൾ സീറ്റ് കിട്ടാതെ നിൽക്കുകയാണ് അങ്ങനെ ഓരോ തമാശയൊക്കെ പറഞ്ഞ്. ബസ്സിൽ അത്യാവശ്യം തിരക്കൊക്കെയാണ്. മുന്നിൽ നിന്ന് ഒരു ബഹളം, ഒരു പെണ്കുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേൾക്കാം ഒപ്പം വേറെ ഒരു ആളും സംസാരിക്കുന്നുണ്ട്. ആരും ഇടപെടുന്നില്ല എന്നുകണ്ടപ്പോ ഞങ്ങൾ മുന്നിലേക് കയറി കാര്യം മനസ്സിലായി, ക്ലാസ്സിൽ ഉള്ളകുട്ടിയാണ്. . .
" എന്താ അഭിരാമി എന്താ പ്രശ്നം "
ഞാൻ തന്നെ കേറി ചോദിച്ചു. . .
" ദേ ഇയാൾ കുറെ നേരമായി തുടങ്ങിയിട്ട്, തൊണ്ടലും മാന്തലും ശല്യം " . . .
45 വയസിനു മുകളിലുള്ള ഒരാളാണ് അപ്പുറം, അവൾ പറഞ്ഞു തീർന്നതും, ഗോകുൽ ചാടിക്കയറി ഒന്നു പൊട്ടിച്ചു. പിന്നെ ഞാനും ഇടപെട്ടു. രണ്ടുമൂന്നു മിനുട്ട് പടക്കം പൊട്ടുന്നപോലെ കൊടുത്തു. അയാൾ തല്ല് നിന്നുവാങ്ങി തിരിച് ഒന്നും ചെയ്തില്ല. അവസാനം ആയാളെ വലിച്ച് ബസ്സിന്റെ പുറത്തേക്കിട്ടു, വീണ്ടും ബസ്സ് നീങ്ങിത്തുടങ്ങി. അവൾ അതിന് ഒരുപാട് നന്ദിയൊക്കെ പറഞ്ഞു. . .
പണ്ട് ഇതുപോലെ മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മമ്മിയായിരുന്നു സ്റ്റാർ.
💬 Comments
View all comments