Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
വെടിവെച്ചുകൊല്ലാതെ നോക്കിക്കോ |"
" മനുഷ്യനെ പേടിപ്പിക്കാതെ, എന്തെകിലും ഐഡിയ പറഞ്ഞു താടാ "
" ഒരു ഐഡിയയും ഇല്ല. നേരെ ചെന്നിട്ട് കിട്ടേണ്ടത് വാങ്ങിക്കോ, ഞാൻ നിന്നോട് അപ്പോളെ പറഞ്ഞതാ വേണ്ടാത്ത പണിക്ക് പോകണ്ടാന്ന് "
" ടാ ഇവിടെ ഞാൻ ഇറങ്ങുവാ "
" ഇവിടെ എന്താ "
" ഒരാളെ കാണാൻ ഉണ്ട് "
ഞാൻ അവിടെ ഇറങ്ങി. അവിടെയുള്ള ചെറിയ പാർക്കിൽ പോയി ഇരുന്നു, വീട്ടിലേക് പോയില്ല. എത്ര ആലോചിച്ചിട്ടും സമാധാനം മാത്രം കിട്ടുന്നില്ല. ഒരുപാട് സമയം ഞാൻ അവിടെ ഒറ്റക്കിരിന്നു. . .
"സമയം വേഗത്തിൽ കടന്നു പോയി. ചുറ്റും അന്ധകാരം പടർന്നു. മമ്മിയുടെ അടുത്ത ഫോൺ. ഞാൻ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചു. . .
" വേഗം വന്ന് കിട്ടേണ്ടത് വാങ്ങിക്കോ, വൈകിയാൽ ഞാൻ എന്താചെയ്യാ എന്ന് എനിക് പോലും അറിയില്ലാ. . . ! ! ! "
വീണ്ടും ഫോൺ കാട്ടായി. ഇനിയും വൈകുന്നത് കൂടുതൽ അപകടം വരുത്തും. ഞാൻ വീട്ടിലേക് നടന്നു. ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു. അകത്ത് ആരെയും കാണുന്നില്ല. ഞാൻ ഒട്ടും ശബ്ദം ഉണ്ടാകാതെ മുകളിലുള്ള റൂമിലേക് പോകാനൊരുങ്ങി, കോണി പടിയിലേക് നടന്നു. . .
പെട്ടെന്ന് വലതുവശത്തിൽ നിന്നും എന്തോ ആക്രമിക്കാൻ വരുന്നത് ഞാൻ കണ്ടു. മമ്മി തന്നെയാണ്. കുതിച്ചുവന്ന് ഒരെണ്ണം മുതുകിൽ കിട്ടി. അപ്പോഴേക്കും ഞാൻ ഓടി ഡൈനിങ്ങ് ടേബിളിന്റെ പുറകിൽ അഭയം പ്രാപിച്ചു. മമ്മി ഒരു കൊലയാളിയെ കീഴ്പ്പെടുത്തുന്ന ആസക്തിയോടെ അലറി . . .
💬 Comments
View all comments