Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ചന്ദ്രഗ്രഹണദിവസം ആണ്. ചന്ദ്രന്റെ നല്ലരീതിയിൽ ഉള്ള പ്രകാശം ഉണ്ടായിരുന്നു, മമ്മി ഒരു ചുവന്ന സാരിയിൽ ഒരു സ്വർണ പൂമ്പാറ്റയെ പോലെ തിളങ്ങി വന്നു. മുടി അഴിച്ചിട്ടിരുന്നു, ഒട്ടും തന്നെ make up ഇല്ല. ചെറിയ ഒരു സ്വർണ്ണമാല മാത്രം കഴുത്തിൽ ഉണ്ട്. എന്നിട്ടും എന്തൊരു തേജസ് ആണ് ആ മുഖത്തിന്. ആരും മയങ്ങുന്ന വാർത്തെടുത്ത ശിൽപം പോലെ, ഞാനും കണ്ണുചിമ്മാതെ ആ വരവും നോക്കി ഇരുന്നു. അല്ലെങ്കിലും സ്ത്രീകളെ ഏറ്റവും കൂടുതൽ സുന്ദരികൾ ആകുന്നത് ചുവന്ന വസ്ത്രത്തിൽ ആണ്. എനിക്ക് പോലും മമ്മിയുടെ ആ വരവിൽ അസൂയയും അഹങ്കാരവും ഒരുപോലെ തോന്നി. . . .
മമ്മിക്ക് വേണ്ടി ഞാൻ ഡ്രൈവർ സീറ്റ് ഒഴിഞ്ഞു കൊടുത്തു സൈഡ് സീറ്റിൽ ഇരുന്നു. മമ്മി തന്നെ വണ്ടിയെടുത്തു. . .
" മമ്മി, ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ടല്ലോ, നല്ലോണം make up കോരി ഇട്ടല്ലേ "
" പോടാ ഒന്ന് ഞാൻ ഒരു make up ഉം ഇട്ടിട്ടില്ല. ഇതൊക്കെ ജന്മനാ ഉള്ളതാ . . . "
" ഒരുപാട് അങ്ങോട് young ആവണ്ട, കേട്ടല്ലോ. വയസിപ്പോ കുറെ ആയി, പ്രായപൂർത്തിയായ മകൻ ഉണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല . . "
" ഓഹ്, ഇങ്ങനൊരു കുശുമ്പൻ "
" ഇല്ലാന്നേ, ഞാൻ സത്യമായിട്ട് പറയുന്നതാണ് ഇങ്ങനെപോയാ മമ്മിയെ എല്ലാരും സൻന്തൂർ മമ്മിയാകും "
" സോപ്പ് ഇട്ട് പതപ്പിക്കുന്നുണ്ടല്ലോ, എന്താടാ വേറെ വല്ല കാര്യം ഉണ്ടോ ""
" ദേ പിന്നേം പിന്നേം തൊടങ്ങി,
💬 Comments
View all comments