Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ഒരു പ്രാക് പ്രാകി വീട്ടിലേക് വിട്ടു. പാതിയിൽ ഉപേക്ഷിച്ച മാത്‌സ് പ്രോബ്ലെം വീണ്ടും തുടങ്ങി. ശ്രെദ്ധ കിട്ടുന്നില്ല, ഒരു വിക്ഷേപണം നീട്ടി കൊടുത്തുകൊണ്ട് വീണ്ടും പഠിപ്പ് ആരംഭിച്ചു. . .
വീണ്ടും ഒരു പ്രാന്തനെ പോലെ ഞാൻ റൂമിൽ ഒച്ചയിട്ടു. ഒരുവിധം എല്ലാം പഠിച്ചു തീർത്തു നല്ല രീതിയിൽ തന്നെ എക്സാം എല്ലാം എഴുതി തീർത്തു. എല്ല പരീക്ഷയും കഴിഞ്ഞു മൂന്നുനാലുദിവസം ബെഡിൽ നിന്നും എഴുന്നേൽകാത്ത രീതിയിൽ കിടന്നുറങ്ങി. പിന്നെ മനസ്സ് ഒന്നു ഫ്രഷ് ആകാനായി ഗോകുലിനെ കൂടി മൂന്നാർ വരെ ഒരു ട്രിപ്പും പോയി. . .
പിന്നെ റിസൾട്ട് വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു. എഴുതിയ എക്‌സാമിൽ ഞാൻ 100% കോണ്ഫിഡന്റ് ആയിരുന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. ഉള്ളിൽ തെല്ലും ഭയമില്ലാതെ ഞാൻ റിസൾട്ട് നോക്കാനിരുന്നു. കമ്പ്യൂട്ടർ ഓണ് ചെയ്തത് സൈറ്റ് പരിശോധിച്ചു. . .
പേരും രജിസ്റ്റർ നമ്പറും അടിച്ചു. മാർക് ലിസ്റ്റ് സ്ക്രീനിൽ തെളിഞ്ഞു. മിനുങ്ങുന്ന 6 A+ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. സന്ദോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോൾ അതാ മമ്മിയുടെ കോൾ. . . .
" മോനു congratulation, നീ തകർത്തു "
" thank you മമ്മി, പിന്നെ പ്രോമിസ് എല്ലാം ഓര്മയുണ്ടല്ലോ അല്ലെ "
അപ്പുറത്ത് നിന്ന് ഒരു അടക്കിയ ചിരി . . .
" ഞാനിപ്പോ കുറച്ചു തിരക്കിലാ, വന്നിട്ട് കാണാം, ഞാൻ വയ്ക്കുവാ by . . ."
ആ കോൾ കട്ട് ആയി. ഞാൻ കൂട്ടുകരെയെല്ലാം വിളിച്ചു, മാർക് അന്വേഷിച്ചു. എന്റെ മാർക്ക് കേട്ട് എല്ലാർക്കും നല്ല അസ്സൽ തെറി വിളിച്ചു. എന്നാലും എല്ലാവരും തന്നെ ജയിച്ചിട്ടുണ്ട്. പിന്നെ അച്ചുവിനെ വിളിച്ചു കുറുകി, അവൾക്ക് മാർക്ക് കുറവാണ്. . . .
അങ്ങനെ വൈകുന്നേരം ആയി, ഇരുട്ട് മൂടി തുടങ്ങി. കാറിന്റെ ഹോണ് അടി ഞാൻ കേട്ടു, ഞാൻ ഹാളിൽ മമ്മിയുടെ കടന്നുവരവിന് വേണ്ടി കാത്തിരുന്നു. . .
വാതിൽ തള്ളിതുറന്ന് മമ്മി കടന്നു വന്നു. ആ മുഖത്ത്
💬 Comments
View all comments