Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
നന്നയി കലിപൂണ്ടു. ഓരോ ടീച്ചർമാരും കുറ്റങ്ങൾ ഓരോന്നു പറയുമ്പോളും എന്റെ മുഖത്തേക്ക് ദേഷ്യഭാവത്തിൽ കണ്ണുരുട്ടും, നീ വീട്ടിലേക് വാടാ എന്ന ഒരു ഭീഷണി ആ നോട്ടത്തിൽ തന്നെ അറിയാം. . .
അങ്ങനെ 2 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് കഴിഞ്ഞപ്പോൾക്കും ഞാൻ ആകെ വിയർത്തുകുളിച്ചു. അന്ന് ഞങ്ങൾ ഒരുമിച്ച് തന്നെയാണ് വീട്ടിലേക് പോയത് . പോകുന്ന വഴിയിൽ മമ്മി എന്നോട് ഒന്നും സംസാരിച്ചില്ല. കൊല്ലാനായി കൊണ്ടുപോകുന്ന അറവുമാടിനെപോലെ ഞാൻ വണ്ടിയിൽ ഇരുന്നു. . .
വീട്ടിൽ എത്തി ഞാൻ ഹാളിൽ ചെന്ന് നിന്നു. ഓടി രക്ഷപ്പെടാൻ ഒന്നും എനിക്ക് വയ്യ. കിട്ടുന്നത് നിന്നുവങ്ങാൻ തന്നെ തീരുമാനിച്ചു. പക്ഷെ അകത്തേക്ക് കയറി വന്ന മമ്മി എന്നെ ഞെട്ടിച്ചു. . . .
" എബി, നിന്നെ തല്ലാനൊന്നും എനിക്ക് വയ്യ, ഒരുപാട് തല്ലിനോക്കി നന്നാവുന്ന ലക്ഷണം ഇല്ല. അത് കൊണ്ട് ഞാൻ കീഴടങ്ങി. ഇനി നീ പറ "
" ഞാൻ എന്ത് പറയാനാ "
" അതല്ലടാ, നിന്നെ ഒന്നു ഈ പ്ലസ് ടൂ ഒന്നു പാസ്സായി കാണാൻ ഞാൻ എന്താ ചെയ്യേണ്ടത്, നീ ചോദിച്ചോ എന്താ വേണ്ടത്, i phone, car, bike എന്തുവേണമെങ്കിലും ചോദിയ്ക്. അങ്ങനെ എങ്കിലും ഒന്ന് ജയിക്ക്. . . "
" എന്ത് ചോദിച്ചാലും തരുമോ ?? ? "
" തരും ഉറപ്പ് "
" എന്ന എനിക്ക് . . . ഒരു ഉമ്മ മതി "
" ഉമ്മയോ അതൊക്കെ എത്രയെണ്ണം വേണ . .
💬 Comments
View all comments