0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.8K

നല്ല അറിവുണ്ട്. 2 ദിവസം കൂടി കഴിഞ്ഞാൽ ക്ലാസ്സ്‌ തീരും. പിന്നെ വീട്ടിൽ ഇരുന്നുകൊണ്ട് പഠിക്കാം. അപ്പോൾ തന്നെ പഠിക്കാൻ ഉള്ള ദൃഢതീരുമാനം ഞാൻ ഏറ്റെടുത്തു. . . .

സ്കൂളിലെ അവസാന രണ്ടു ദിവസവും കടന്നുപോയി. അച്ചുവിനെ കണ്ട് പഠിക്കാൻ തീരുമാനിച്ച കാര്യം അറിയിച്ചു. ഉറങ്ങുന്ന സമയം കുറച്ചു. ഉണർന്നിരുക്കുന്ന സമയം മുഴുവൻ പഠിച്ചു. . . .

ദിവസങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി. എല്ലും കഷ്ണം കിട്ടിയ നായയെ പോലെ ഓരോ പുസ്തകവും ഞാൻ ആർത്തിയോടെ അരച്ചു കലക്കി കുടിച്ചു. ഉറങ്ങുന്നു എഴുന്നേൽകുന്നു പടിക്കുന്നു അത് മാത്രമായിരുന്നു ആ ദിവസങ്ങളിൽ. മമ്മി നല്ല രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തു. ഒട്ടും ശല്യപ്പെടുത്തെ ഓരോ സമയങ്ങളിൽ ഫ്രൂട്സും, ജ്യൂസും ഷെയ്ക്കും ആയി എന്റെ റൂമിലേക് കടന്നു വന്നു. . .

അങ്ങനെ ഒരു ദിവസം രാവിലെ ഒരു പതിനൊന്നു മണിയായി കാണും, ഞാൻ പഠനത്തിൽ തന്നെ മുഴുകിയ സമയം, പെട്ടെന്ന് മമ്മിയുടെ കാൾ. . .

" ഡാ, നീ എന്തെടുക്കുകയാ ""

" ഞാൻ വീട്ടിലാ എന്തേ ????"

" ഒരു ഹെല്പ് വേണം, അതേ നമ്മുടെ അനു ചേച്ചിയില്ലെ, ചേച്ചി കുറച്ചുകഴിഞ്ഞ്, റെയിൽവേ സ്റ്റേഷനിൽ വരും. നീ ഒന്നുപോയി പിക്ക് ചെയ്യണം. . . "

" എനിക്കൊന്നും വയ്യ, എനിക് പഠിക്കാൻ ഉണ്ട്. . . "

" പ്ലീസ് ഡാ, ഞാൻ ഏറ്റതാണ്, ഇപ്പൊ ഒരു അർജന്റ് കേസ് വന്നു. അതാ പ്ലീസ് പ്ലീസ് . . . "

💬 Comments

View all comments