0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.8K

എടുക്കും നല്ല ട്രാഫിക് ആണ്. എന്റെ കണ്ണുകൾ ഉറക്കം തൂങ്ങി അടഞ്ഞു. . . .

ഞെട്ടിപിടഞ്ഞുകണ്ണുതുറന്നു, കാർ ഇപ്പോഴും ഓടികൊണ്ടിക്കുകയാണ്. . .

" എന്തൊരു ഉറക്കമാടാ ഇത്, എത്ര സമയമായി എന്നു വച്ചിടട്ടാ . . . "

ഞാനൊന്നു കണ്ണുകൾ ചിമ്മി ചിമ്മി ചുറ്റും നോക്കി. വലിയ വലിയ കെട്ടിടങ്ങൾ ഒന്നും തന്നെ കാണുന്നില്ല, നഗരത്തിന്റെ തിരക്കുകൾ ഒന്നും കാണുന്നില്ല. ചുറ്റും കാടുകൾ നിറഞ്ഞിരിക്കുന്നു. വിണ്ടുകീറിയ വഴിയിലൂടെ വാഹനം മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും ആൾതാമസം ഉള്ളതായി തോന്നുന്നില്ല. ഞങ്ങളുടെ വണ്ടി എതിരാളികൾ ഇല്ലാത്തത് പോലെ വഴി കീഴടക്കി മുന്നോട്ടു കുതിച്ചു. . .

" എവിടെ എത്തി, നമ്മൾ എത്താറായോ ?? "

" ഇല്ലാ, ഒരുമണിക്കൂർ കൂടി പോകാനുണ്ട് . . , നീ എന്തെങ്കിലും സംസാരിച്ചിരിക്ക്, എനിക്ക് ഈ വണ്ടിയോടിച്ചു ബോറടിക്കുന്നു. . . "

" എനിക്ക് ഒരു ചായ കുടിച്ചാൽ കൊള്ളായിരുന്നു. ആകെ ഒരു ക്ഷീണം പോലെ "

" അടുത്ത് എവിടെയെങ്കിലും കടകണ്ടാൽ നിരുത്താം, പിന്നെ മോനു ഒരു കാര്യം അവിടെ ചെല്ലുമ്പോൾ പ്രേത്യകം ശ്രേദ്ധിക്കണം . . . "

" എന്ത് ?? "

" അവിടെ ചെന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ അല്പം അകലം പാലിക്കണം, വീട്ടിൽ കാണിക്കുന്നപോലെ അവിടെ വച്ച് ഇടപെടരുത് . . . "

" അതെന്താ മമ്മി "

" അവരൊക്കെ പഴയ ആളുകൾ അല്ലെ, നമ്മുടെ പോലെ മോഡേൻ ലൈഫ് ആൻഡ്

💬 Comments

View all comments