Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ബിഹേവിയർ ഒന്നും അവിടുള്ള ആളുകൾ ദഹിക്കില്ല "
" അതൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാലും ഞാൻ നോക്കാം "
" ദേ, അവിടെ ചെന്ന് കുറുമ്പ് കാണിച്ചാൽ അച്ഛച്ഛൻ എടുത്ത് നിന്നെ കായലിൽ ഏറിയും ഓർത്തോ "
" ദേ മമ്മി ഒരു ചായക്കട നിർത്ത് നിർത്ത് "
" ആ ok ok "
ഒരു കൊച്ചുചായക്കട, കാർ കടലിലേക്ക് ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി ചെന്നു. കടയിലേക്ക് ചെന്നതും അവിടുത്തെ കടയിൽ ഇരുന്നിരുന്ന ആളുകൾ മനുഷ്യന്മാരെ കാണാത്തത് പോലെ ഞങ്ങളെ തുറിച്ചു നോക്കുന്നു. എല്ലാവരും ചൂഴ്ന്നു നോക്കുന്നത് മമ്മിയെ തന്നെ. ഒരു വിധത്തിൽ ചായ കുടിച്ചു അവിടെനിന്നും ഇറങ്ങി. വണ്ടി വീണ്ടും നീങ്ങി തുടങ്ങി . . .
" ഡാ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ "
" എന്നാലും സംസാരിക്കാതെ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ട് അല്ലെ "
" സംസാരം ഒന്നും കുഴപ്പമില്ല, നിന്റെ ഈ കാണുബോ കാണുമ്പോ ദേഹത്തെക്കുള്ള തൊട്ടൊരുമ്മൽ ഇല്ലേ അത് വേണ്ടാ അതേ ഉദ്ദേശിച്ചുള്ളൂ"
" ok സമ്മതിച്ചു "
വണ്ടി ദൂരങ്ങൾ വേഗത്തിൽ താണ്ടി, കാടുകൾ ഒഴിഞ്ഞുതുടങ്ങി, ചുറ്റും കണ്ണെത്താ ദൂരത്തിൽ റബ്ബർ മരങ്ങൾ. ഇപ്പോ ഒരുവണ്ടിക്ക് മാത്രം പോകാവുന്ന ഒരു റോഡിലൂടെ ആണ് പൊയ്കൊണ്ടിരിക്കുന്നത്. എതിരെ ഒരു വണ്ടി വന്നാൽ തീർന്നു. വെളിച്ചം കടന്നു ചെല്ലാത്ത രീതിയിൽ വലിയ മരങ്ങൾ തഴച്ചു നിൽക്കുന്നു. അടുത്തു കണ്ട ഒരു ചെറിയ പള്ളി ചൂണ്ടിക്കാട്ടി മമ്മി പറഞ്ഞു " ഇതാണ് ഞങ്ങളുടെ പള്ളി " . .
💬 Comments
View all comments