0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.3K

ഇപ്പോൾ അവൾക്ക് വേണ്ടത് ഈ പ്രണയം മാത്രമായിരുന്നു.

ലണ്ടനിലെ അവസാനത്തെ ആറേഴ് ദിവസങ്ങൾ സിനിയെ സംബന്ധിച്ചിടത്തോളം ഒരു മാന്ത്രിക ലോകത്തെന്നപോലെയാണ് കടന്നുപോയത്. രാവിലെ ഒൻപത് മണിക്ക് ട്രാഫിക്കിലൂടെ ടാക്സിയിൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുമ്പോൾ കിട്ടുന്ന ആ തണുപ്പും, റൂബന്റെ കൈകൾ തന്റെ കൈക്കുള്ളിൽ ചേർത്തുപിടിക്കുന്ന ആ ഉറപ്പും... സിനി ഇത്രയും കാലം ജീവിച്ച പദവികൾക്കും ഗാംഭീര്യത്തിനും ഇടയിൽ എവിടെയോ മറന്നുപോയ ആ പഴയ 'പെണ്ണിനെ' അവൾ ലണ്ടനിലെ തെരുവുകളിൽ തിരിച്ചുപിടിക്കുകയായിരുന്നു…

ലണ്ടനിലെ അവസാന രാത്രികളിൽ അവർ ലഹരിയുടെയും പ്രണയത്തിന്റെയും പുതിയ തലങ്ങൾ തേടി. സ്വർണ്ണക്കൂടിന്റെ അഴികൾ ഓരോന്നായി പതുക്കെ അപ്രത്യക്ഷമാകുകയായിരുന്നു. ദുബായിലേക്ക് മടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, സിനി കണ്ണാടിയിൽ നോക്കി. അവളിൽ ഇപ്പോൾ കാണുന്നത് പഴയ ആ ഗൗരവക്കാരിയായ ഡോക്ടറെയല്ല, പ്രണയത്തിൽ മുങ്ങിയ ഒരു പച്ചയായ സ്ത്രീയെയാണ്…

" സിനീ... റെഡിയാണോ? നമുക്ക് നാളെ പോണ്ടേ... " റൂബൻ പുറകിൽ വന്ന് നിന്നു.
സിനി തിരിഞ്ഞു നോക്കി. " പോകണം റൂബൻ... പക്ഷേ എന്റെ ഈ മനസ്സ്... അത് ഈ ഹോട്ടൽ മുറിയിൽ തന്നെ ഉണ്ടാകും... "

റൂബൻ അവളുടെ കൈ ചേർത്തുപിടിച്ചു.
" സാരമില്ലടാ... " ആകാശത്തേക്ക് നോക്കി അവർ അവസാനമായി ഒരു ചുംബനം പങ്കുവെച്ചു.

ലണ്ടനിലെ ആ തണുത്ത ആലിംഗനങ്ങളിൽ നിന്നും ദുബായിലെ ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യത്തിലേക്ക് വിമാനം ലാൻഡ് ചെയ്തപ്പോൾ സിനിയുടെ ഉള്ളിൽ വല്ലാത്തൊരു ഭാരമായിരുന്നു. എമിറേറ്റ്സ് ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസ്സിലെ ആഡംബരത്തിനിടയിലും അവൾ റൂബന്റെ വിരലുകൾക്കായി പരതിക്കൊണ്ടിരുന്നു. പക്ഷേ, ദുബായ് മണ്ണിൽ കാലുകുത്തിയ നിമിഷം അവർ വീണ്ടും 'സീനിയർ ഡോക്ടറും

💬 Comments

View all comments