0%

Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]

Author : കബനീനാഥ് Read All Parts 75.9K

പുതിയ പ്രകാശവും സന്തോഷവും കാണുമ്പോൾ അതിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടെന്ന് ചിന്തിക്കാൻ പോലും അയാൾ ഭയന്നു. തന്റെ കുറവുകൾ നികത്താൻ അവൾ മറ്റൊരിടം കണ്ടെത്തിയോ എന്ന സംശയം അയാളുടെ ഉള്ളിൽ ഒരു കനലായി ഇരുന്നു…

" നീ ഹാപ്പി ആണല്ലോ സിനി... അത് മതി എനിക്ക്. " ഫിലിപ്പ് പതുക്കെ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് പോയി. സിനി ആ കൗണ്ടറിൽ ചാരി നിന്ന് ദീർഘമായി ശ്വാസം വിട്ടു. ഫിലിപ്പ് ആ പാട് കണ്ടോ? കണ്ടിട്ടും മിണ്ടാത്തതാണോ…?

അതേസമയം, കോട്ടയത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഫെലിക്സ് തന്റെ ബെഡിൽ കിടന്ന് ആ ലണ്ടൻ വ്ലോഗ് വീണ്ടും വീണ്ടും സൂം ചെയ്തു നോക്കുകയായിരുന്നു. അവന്റെ ഉള്ളിൽ ഒരു വല്ലാത്ത സംഘർഷം നടക്കുന്നുണ്ട്…

" മമ്മിയും റൂബൻ ചേട്ടനും... ഇല്ല, അങ്ങനെ ഒരിക്കലും സംഭവിക്കില്ല. മമ്മിക്ക് എത്ര വയസ്സായി. റൂബൻ ചേട്ടനാണെങ്കിൽ കോളേജിലെ ഒരു ലെജൻഡ് ആണ്. എത്രയോ പെൺകുട്ടികൾ പുറകെ നടന്നിട്ടും തിരിഞ്ഞു നോക്കാത്ത ആൾ... അദ്ദേഹം എന്തിനാണ് മമ്മിയെപ്പോലെ ഒരാളെ..." ഫെലിക്സ് സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു…

പക്ഷേ, കഴിഞ്ഞ ദിവസം മമ്മിയെ വീഡിയോ കാൾ ചെയ്തപ്പോൾ കണ്ട ആ മാറ്റം അവനെ അസ്വസ്ഥനാക്കുന്നു. മമ്മി ഇത്രയധികം സുന്ദരിയായി ഇതിനു മുൻപ് താൻ കണ്ടിട്ടില്ല. കണ്ണുകളിലെ തിളക്കം, സംസാരിക്കുമ്പോഴുള്ള ഒരു ലജ്ജ... നാണം എല്ലാം താൻ കാണുന്ന മമ്മിയിൽ നിന്ന് വ്യത്യസ്തമാണ്…?

അവൻ ഫോൺ എടുത്ത് സിനിയെ വിളിച്ചു…

" മമ്മി... തിരക്കാണോ…? "

" അല്ല മോനൂ... പറ. നീ എന്താ ഈ സമയത്ത്…? "

💬 Comments

View all comments