Chapter Title : സ്വർണ്ണക്കൂട് [കബനീനാഥ്]
നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖത്ത് ഒരു ചെറിയ വിജയച്ചിരിയുണ്ടായിരുന്നു.
ഡിന്നർ ടേബിളിൽ ഇരിക്കുമ്പോഴും സിനിയുടെ മനസ്സ് ബാൽക്കണിയിലായിരുന്നു. തന്റെ വിരലുകളിൽ ഇപ്പോഴും റൂബന്റെ സ്പർശനത്തിന്റെ ചൂടുണ്ട്…
ഫെലിക്സ് റൂബനോട് എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നു. ഫിലിപ്പ് തന്റെ ബിസിനസ്സ് പ്ലാനുകളിൽ മുഴുകിയിരിക്കുന്നു…
സിനി പതുക്കെ തന്റെ വൈൻ ഗ്ലാസ് ചുണ്ടുകളോട് അടുപ്പിച്ചു. താൻ ഒരു വലിയ അപകടത്തിലേക്കാണ് നടക്കുന്നത് എന്ന് അവൾക്കറിയാം. പക്ഷേ തനിക്കവനെ തടുക്കാനാവുന്നില്ലല്ലോ…!!
പാർട്ടി കഴിഞ്ഞ് വില്ലയിലേക്ക് തിരികെ പോകുമ്പോൾ കാറിൽ ആരും ഒന്നും സംസാരിച്ചില്ല. ഫിലിപ്പ് ക്ഷീണം കൊണ്ട് സീറ്റിൽ ചാരിയിരുന്നു. ഫെലിക്സ് തന്റെ ഫോണിൽ മുഴുകി…
വീട്ടിലെത്തിയപ്പോൾ സിനി തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു. അവൾ ആ കറുത്ത സാരി അഴിച്ചു മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്നു. അവളുടെ തോളിൽ റൂബൻ ചുംബിച്ച ആ ഭാഗം അവൾ പതുക്കെ തലോടി…
പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് വന്നു.
" ഇന്ന് ആ ബാൽക്കണിയിൽ വെച്ച് ഞാൻ നിങ്ങളെ ചുംബിക്കുമായിരുന്നു സിനീ. പക്ഷേ ഫിലിപ്പ് സർ വന്നത് ഭാഗ്യം. അല്ലെങ്കിൽ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയില്ലായിരുന്നു. സിനീ... ഐ ലവ് യൂ മോർ ദാൻ എനിത്തിംഗ്... "
സിനി ആ മെസ്സേജിലേക്ക് നോക്കി നിന്നു. അവളുടെ ഉള്ളിൽ ഒരു മധുരമായ വേദന പടർന്നു. അവൾ പതുക്കെ ടൈപ്പ് ചെയ്തു:
" റൂബൻ... നീ എന്നെ നശിപ്പിക്കും... "
മറുപടി ഉടനെ വന്നു. " ആ നാശത്തിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ച് നശിക്കാം... "
സിനി ഫോൺ നെഞ്ചോട് ചേർത്തു വെച്ചു.
ആ രാത്രി
💬 Comments
View all comments