0%

Chapter Title : സ്വയംവരവധു [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.7K

കഴിഞ്ഞോ ധ്വനിമോളെ!?”

“ആഹ് വരൂ ശ്രീകലെയേച്ചി!”

“അമ്മയും അച്ഛനും ഇന്നലെ വന്നു പോയി അല്ലെ മോളെ..”

“ആഹ് ചേച്ചി, വർഷാവസാനം ഒരു മാസമല്ലേ ഉള്ളു ലീവായിട്ട്, അതും ഇങ്ങാട്ടേക്ക് വരുമ്പോ വേഗം തീർന്നു പോകേം ചെയ്യും. ഹം…”

“നന്ദിനിയേച്ചി അകത്തുണ്ടോ ഉണ്ടോ ധ്വനി?”

“ഞാൻ വിളിക്കാം ശ്രീകലെച്ചി.” ധ്വനി ഹാളിൽ വെച്ചിരുന്ന ബാഗുകൾ എല്ലാം കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നത് നിർത്തി അമ്മയെ വിളിക്കാൻ ചെന്നു.

നന്ദിനി അമിത്തിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു, “എന്താമ്മേ അമ്മയ്ക്ക് എപ്പോ വേണേലും അങ്ങോട്ടേക്ക് വരാല്ലോ, അല്ലെങ്കിൽ ഞങ്ങളിങ്ങോട്ടേക്ക് വരില്ലേ…”

“സച്ചൂട്ടാ എവിടെ…”

അനന്തന്റെ മടിയിലിരുന്നു ഒരു വയസുള്ള സച്ചൂട്ടൻ അദ്ദേഹത്തിന്റെ കവിളിൽ മുത്തമിട്ടു.

“ആഹാ രണ്ടാളും ഇവിടെയിരിക്കയാണോ..” ഹാളിലെ സോഫയിൽ ആയിരുന്നു അനന്തൻ. പഴയപോലെ പ്രൗഢിയും സൗന്ദര്യവും ഒട്ടും കുറവല്ല.

“അമ്മ പറയുന്നത് കേൾക്കണം ട്ടോ, വാശി കാണിക്കരുത്…..ഉം..”

“ശെരി വല്യച്ചാ…”

സച്ചുവിനെ അനന്തന്റെ കയ്യില് നിന്നും വാങ്ങിക്കൊണ്ട് “ഏട്ടാ ഞങ്ങളിറങ്ങട്ടെ…”

“എത്ര വേഗമാ കാലം പോകുന്നെ…”

“അതെ!” അനന്തന്റെ മുഖത്തേക്ക് നോക്കാനാവാതെ തല കുനിച്ചുകൊണ്ട് ധ്വനി പറഞ്ഞു.

അമിത് അമ്മയുടെ കൈപിടിച്ച് ഹാളിലേക്ക് വന്നു.

“അനന്തേട്ട, ഞങ്ങൾ എത്തിയിട്ട് വിളിക്കാം.” വാച്ചിലെ സമയം നോക്കി അമിത് അനന്തനോട് പറഞ്ഞു.

“പോകാം.!” ധ്വനിയുടെ കണ്ണിലേക്ക് നോക്കി അമിത് തലയാട്ടി.

ധ്വനിയും സച്ചുവും കാറിന്റെ മുന്നിലേക്ക് കയറി. അനന്തന്റെ തോളിൽ ചാരി നന്ദിനി സാരിത്തുമ്പോകൊണ്ട് കണ്ണ് തുടച്ചു. കൈവീശി ധ്വനി നിശബ്ദമായി അനന്തനോട് യാത്രാമൊഴി ചൊല്ലി തലയാട്ടി. നെഞ്ച് പിടയുന്ന വേദനയിൽ ഓരോ വർഷവും അനുഭവിക്കുന്ന നോവ് ഒരുമാറ്റവുമില്ലാതെ ഇന്നുമീ പകലിൽ അനന്തൻ അനുഭവിച്ചുകൊണ്ട്

💬 Comments

View all comments