0%

Chapter Title : സ്വപ്നങ്ങൾ നിങ്ങൾ സ്വർഗ്ഗ കുമാരികൾ 1 [Binoy T]

Author : Binoy T Read All Parts 570

വജ്ര ലോക്കറ്റ്. എന്‍റെ കണ്ണുകൾ അപ്പോൾ വേറെ എന്തിനോവേണ്ടി എന്‍റെ മകളുടെ ആ കഴുത്തിൽ പരതി നോക്കി. ആ സ്വർണ്ണ മലയുടെ കീഴെയായി ചെറിയ ആ മറുക് ഞാൻ കണ്ടു അപ്പോൾ. എന്‍റെ ഉള്ളിൽ പെട്ടന്ന് എന്തോ പോലെ ഒരു തോന്നൽ അനുഭവപെട്ടു. സ്വപ്നം കണ്ടപ്പോൾ തോന്നിയതുപോലെ. ഒരു നിമിഷം കൊണ്ട് എന്‍റെ നെച്ചിടിപ്പു വല്ലാതെ കൂടിയതുപോലെ തോണി എന്നിക്കു. ഞാൻ പെടുന്നനെ നന്ദുവിനെ സോഫയിലേക്കു തെള്ളിമാറ്റി എഴുനേറ്റു. ഒരുനിമിഷം ഞാൻ എന്താണ് ചെയുന്നത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു. ഞാൻ അപ്പോളേക്കും വല്ലാതെ വിയർത്തു തുടങ്ങിയിരുന്നു.

നന്ദു പെട്ടാണ് എഴുന്നേറ്റു "എന്ത് പറ്റി പപ്പാ" എന്ന് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ തളർന്നു ആ സോഫയിൽ തന്നെ ഇരുന്നു. അവളെ നോക്കി പറഞ്ഞു "ഒന്നും ഇല്ല മോളെ".

അവളെന്നെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊച്ചി കൊണ്ട് കൈ നീട്ടി ചോദിച്ചു. "പപ്പാ, പ്ളീസ് പപ്പാ".

ഞാൻ കണ്ട ആ സ്വപ്നത്തിലെ ആ മുഖം, ആ മനോഹരമായ മുഖം എന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

തുടരും...

💬 Comments

View all comments