0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 13 [Binoy T]

Author : Binoy T Read All Parts 1.1K
മുത്തച്ഛൻ ആകേണ്ട മോളെ.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“ മ്മ്മ് മനസിലായി. വീണ്ടും അച്ഛനായാൽ മതി അല്ലെ എന്നിലൂടെ.”നന്ദുട്ടിയുടെ വാക്കുകൾ എന്നിൽ ചിരിയും പിന്നെ അതിനപ്പുറം എവിടെയെക്കെയോ ഒരു സുഖമുള്ള തോന്നൽ ഉളവാക്കി. സമയം വൈകുന്നതറിഞ്ഞ ഞങ്ങൾ അധികം വൈകാതെ തന്നെ അവിടെ നിന്നും സ്യൂട്ടിട്ലേക്ക് പോയി. “ ഞാൻ കിടക്കട്ടെ പപ്പാ” സ്യൂട്ടിട്ട ലെത്തിയതും നന്ദുട്ടി അവളുടെ മുറിയിലേക്ക് മെല്ലെ നടന്നു കൊണ്ട് പറഞ്ഞു. ഞാൻ അവിടത്തെ സോഫയിൽ ഇരുന്നു. “പപ്പാ കിടക്കുന്നില്ലേ?” നന്ദുട്ടി ചോദിച്ചു. “അല്പം കഴിഞ്ഞു മോളെ. മോള് പോയി കിടന്നോ” ഞാൻ പറഞ്ഞു. “ഓക്കേ പപ്പാ ഗുഡ് നൈറ്റ്” നന്ദുട്ടി പറഞ്ഞു. “ ഗുഡ് നൈറ്റ് മോളെ” നന്ദുട്ടി അവളുടെ മുറിയിൽ കേറി. ഞാൻ അല്പം നേരം അവിടെ തന്നെ ഇരുന്നു ടി വി ചാനൽ മാറ്റി മാറ്റി ഇരുന്നു. ഒടുവിൽ ഉറക്കം കുറേശ്ശെ കണ്ണുകളെ തഴുകാൻ തുടങ്ങിയപ്പോൾ ഞാൻ മുറിയിൽ പോയി കിടന്നു ഉറങ്ങി. കൃത്യം 6 .30 തന്നെ ഉണർന്നു. കൃത്യം 7 .30 തന്നെ ഹോട്ടലിൽ നിന്നും ഇറങ്ങി ബാംഗ്ലൂർ നഗരത്തിലെ ട്രാഫിക്ലൂടെ കൃത്യം 7.50 തന്നെ കോൺഫറൻസ് നടക്കുന്ന വെന്യൂ ഞങ്ങൾ എത്തി. “പപ്പാ ഇന്ന് മൂന്ന് മണിക്കാണ് പിക്ക് ചെയ്യാൻ വരേണ്ടത്. പിന്നെ banquet ഡിന്നർ 6 മണിക്കാണ്. മറക്കേണ്ട.” നന്ദുട്ടി ഓർമിപ്പിച്ചു. “ ഐ വിൽ ബി ഹിയർ മോളെ” ഞാൻ പറഞ്ഞു. നന്ദുട്ടി വെന്യൂ കേറിയതും ഞാൻ കാർ എടുത്തു പുറത്തേക്കു ഇറങ്ങി. ഹോട്ടലിലേക്ക് പോകാൻ തുടങ്ങിയ ഞാൻ വന്ന

💬 Comments

View all comments