0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 17 [Binoy T]

Author : Binoy T Read All Parts 673

അറിഞ്ഞത്. എല്ലാവരും പോകും ഒടുവിൽ അവൾ മാത്രമേ തനിക്കു ഉണ്ടാകുള്ളൂ എന്ന് ഒരു നിമിഷത്തേക്കെങ്കിലും ഞാൻ ചിന്തിച്ചു.

"ഓരോന്ന് ചെയ്തു കൂട്ടുന്നതിനിടക്ക് വിട്ടുപോയി മോളെ" ഞാൻ ശെരിക്കും സത്യസന്ധമായി പറഞ്ഞു.

" മോളെന്നോ..... കൊള്ളാലോ.... ആള് അല്പം റൊമാന്റിക് ആയ പോലെ" അവൾ എന്നെ കളിയാക്കി.

ഞാൻ അവളെ എന്നോട് ഒന്ന് ചേർത്ത് പിടിക്കാൻ നോക്കി.

"ഏട്ടാ എന്താ ഇതു. നമ്മുടെ വീടല്ല. എല്ലാരും ഉണ്ട് ഇവിടെ. ആരേലും കാണും." എന്ന് പറഞ്ഞു അവൾ മാറാൻ ശ്രെമിച്ചു. ഞാൻ അവളെ ഒന്ന് കൂടി അടുപ്പിച്ചു പിടിക്കാൻ ശ്രെമിച്ചപ്പോൾ ഉള്ളിൽ നിന്നും ശ്രീലേഖ അവിടേക്കു വന്നു. ഞങ്ങൾ പെട്ടന്നു തന്നെ അകന്നു.

" ബാലേട്ടൻ കുടിക്കാൻ ചായ എടുക്കട്ടേ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു. അതോ അത്താഴത്തിനോടൊപ്പം മതിയോ" മുഖത്തു അല്പം ചമ്മലോടെ ശ്രീലേഖ പറഞ്ഞൊപ്പിച്ചു.

" എങ്ങെനയായാലും കുഴപ്പം ഇല്ല" ഞാൻ പറഞ്ഞു. ചമ്മൽ മറച്ചു വെച്ച് ഞാൻ പിന്നെയും ചോദിച്ചു,"ശ്രീധരൻ എന്തിയെ?"

"ഏട്ടൻ പുറത്തേക്കു എവിടെയോ പോയതാ. ഒരു നൂറു കുറ്റം കാര്യം ഉണ്ടേ തലക്കകത്തു" ശ്രീലേഖ മറുപടി പറഞ്ഞു.

"നിങ്ങടെ ഈ പേരിന്റെ ഒരു പൊരുത്തമേ. ശ്രീധരൻ ശ്രീലേഖ" ഞാൻ ചെറുതായി കുശലം പറഞ്ഞു.

"എന്തായാലും നിങ്ങടെ അത്ര ചർച്ചയില്ല" ഒരു ചെറു കള്ളച്ചിരിയോടെ ശ്രീലേഖ പറഞ്ഞു.

ലക്ഷ്മിയുടെ മുഖത്തു അല്പം നാണം തുളുമ്പി അപ്പോൾ.

വന്നേ നീ ഉള്ളിൽ എന്ന് പറഞ്ഞു ലക്ഷ്മിയും ശ്രീലേഖയും ഉള്ളിലേക്ക് കേറിപോയി. ഞാൻ അല്പം നേരം ഉമ്മുറത്തു ഭിത്തിയോട് ചേർന്നുള്ള ഇരിപ്പിടത്തിൽ ഇരുന്നു.

മനസിലൂടെ പല ചിന്തകളും കടന്നു

💬 Comments

View all comments