Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 20 [Binoy T] [Climax]
ഞാൻ തീരുമാനിച്ചു. സന്തോഷകരമായ ഒരു EVER AFTER LIFE അതാണ് വേണ്ടത്. ഇത് ഇത് ഒരു സ്വപ്നം മാത്രം ആണെകിൽകൂടി, ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു ദുർബല നിമിഷത്തിന്റെ പരിണിത ഫലങ്ങൾ ആയിരിക്കാം മുൻകൂട്ടി എനിക്ക് കാണിച്ചു തന്നത്. ചിലപ്പോൾ അമ്മുമ്മയുടെ സ്ഥാനത്തു അപ്പോൾ ലക്സ്മി അകം വേറെ പലരും അകം. ചിന്തകൾ പലതും അങ്ങെനെ മനസിലൂടെ കടന്നു പോയി. ഒടുവിൽ ഞാൻ എഴുനേറ്റു ആ ഉറക്കത്തിൽ നിന്നും ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ. ഞാൻ ഉണർന്നതല്ല, എന്നെ ഉണർത്തുകയാണ്. ആരോ എന്നെ കുലുക്കി വിളിക്കുകയാണ്. കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് നന്ദുട്ടിയെ. അവൾ അകെ പരിഭ്രമിച്ചു നിൽക്കുന്നതുപോലെ. "പേടിപ്പിച്ചു കളഞ്ഞല്ലോ പപ്പാ...." അവൾ അപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് പറഞ്ഞു. "എത്ര നേരമായി ഞാൻ വിളിക്കുന്നു. പപ്പാ എന്തൊക്കെയോ പറയുന്നു, എന്തോ കണ്ടു പേടിച്ചപോലെ എക്കെ" നന്ദുട്ടി ഇതൊക്കെ പറയുമ്പോളും ഞാൻ സ്ഥലകാല ബോധം വീണ്ടെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. ഞാൻ എവെടെയാണ്? തറവാട്ടിൽ അന്നോ, അതോ എന്റെ വീട്ടിൽ തന്നേയോ ? അതെ ഞാൻ തറവാട്ടിൽ തന്നെയാണൂ. തറവാട്ടിൽ എവിടെയാണ്, മുകളിലോ അതോ താഴെ സോഫയിലോ? മുത്തശ്ശി.... മുത്തശ്ശി എവിടെ ?? ഞാൻ വെപ്രാളത്തിൽ നാലുപാടും നോക്കി. "എന്താ പപ്പാ എന്താ പറ്റിയെ ?. എന്താ ഈ നോക്കുന്നെ? " നന്ദുട്ടി വീണ്ടും ചോദിച്ചു. "മുത്തശ്ശി? " ഞാൻ ഒരു വിധം ആ ചോദ്യം പറഞ്ഞൊപ്പിച്ചു. "മുത്തശിക്കെന്താ ?" നന്ദുട്ടി ചോദിച്ചു. "മുത്തശ്ശി എവിടെ ?" ഞാൻ ചോദിച്ചു. "അമ്പലത്തിൽ ഉണ്ട്, മമ്മീടെ കൂടെ... വരാറാകുന്നു
💬 Comments
View all comments