0%

Chapter Title : സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 5 [Binoy T]

Author : Binoy T Read All Parts 1.4K

പെട്ടന്നു എന്റെ നേർക്ക് തിരിഞ്ഞു എന്റെ വായ അവളുടെ കൈകൊണ്ടു പൊത്തി കൊണ്ടു പറഞ്ഞു.

"പപ്പാ എന്തിനാ അങ്ങനെ ഒക്കെ പറയുന്നേ. ഈ ജന്മം എന്നല്ല, ഇനിയും എത്ര ജന്മം എടുത്താലും എനിക്ക് പപ്പയെ വെറുക്കാൻ കഴിയില്ല. എനിക്ക് പപ്പയെ അത്രക്ക് ഇഷ്ടമാണ്".

"മോളെ അങ്ങെനെ അല്ല മോളെ. എനിക്ക് എന്റെ മോളെ വിഷമിപ്പിക്കാൻ ഒരിക്കലും പറ്റില്ല”.

"ഞാൻ പറഞ്ഞില്ലല്ലോ പപ്പാ എന്നെ വിഷമിപ്പിക്കുവാണെന്നു.”നന്ദുട്ടി ഒന്ന് നിർത്തിയിട്ടു പിന്നെയും തുടർന്നു.

"സാരമില്ല പപ്പാ. എനിക്കറിയാം പപ്പയുടെ മനസ്സ്. ഞാൻ അത് മനസിലാക്കിയില്ല പിന്നെ അത് ആരാ മനസിലാക്കുക.

"മോളെ, മോൾ പറഞ്ഞു വരുന്നത്?"

"എനിക്കറിയില്ല പപ്പാ, I don't know what it means, BUT….. ”. ഇതു പറയുമ്പോൾ നന്ദുട്ടിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു."

ഞാൻ നോക്കുമ്പോൾ നന്ദുട്ടിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കണ്ണിലെ കണ്മഷി ആ കണ്ണുനീരിൽ മെല്ലെ പടർന്ന് തുടങ്ങിയിരുന്നു. അവളുടെ കവിളിലൂടെ കണ്ണുനീർത്തുള്ളികൾ മെല്ലെ ഉതിർന്നു ഇറങ്ങുന്നുണ്ടായിരുന്നു. ഞാൻ എന്റെ കൈകൾ കൊണ്ട് നന്ദുട്ടിയുടെ കവിളിൽ ഊർന്നിറങ്ങുന്ന കണ്ണുനീർത്തുള്ളികൾ തുടച്ചു കൊടുത്തു.

"നന്ദുട്ടി,മോൾ കരയുന്നതു കാണാൻ ഉള്ള ശേഷി പാപ്പക് ഇല്ല. എന്റെ മോൾ ഒരിക്കലും കരയരുത്. പപ്പാ അതിനു ഒരിക്കലും ഇടവരുത്തില്ല"

"എനിക്കറിയാം പപ്പാ. എനിക്ക് പപ്പയുടെ സ്നേഹം മാത്രം മതി. എപ്പോളും."

ഇതു പറയുമ്പോള്‍ നന്ദുട്ടി എന്റെ അരികിലേക്ക് നീങ്ങി വന്നു എന്റെ മാറിന് തല ചായ്ച്ചു വെച്ച് എന്നോട് ചേർന്ന് നിന്നു. നന്ദുട്ടി എന്റെ മാറിലേക്ക് മെല്ലെ ചാഞ്ഞു കിടന്നതും, ഞാൻ എന്റെ രണ്ടുകൈകൾ കൊണ്ട് നന്ദുട്ടിയെ കെട്ടിപിടിച്ചു അവളെ

💬 Comments

View all comments