0%

Chapter Title : ടാക്സിവാല 2 ?? [Tom]

Author : tom Read All Parts 526

ഇരുന്നവൻ എന്തൊക്കെയോ അവനോടു പറനഞ്ഞു.. തൂക്കി വണ്ടിയിൽ ഇട്ടു വന്ന വഴി വിട്ടു..

ടോം അവന്റെ വണ്ടിയിൽ കയറാൻ നോക്കിയപ്പോൾ പേടിച്ചു വിറച്ചു വിയർത്തു കുളിച്ചു ഇരിക്കുന്ന നിരോഷയെ ആണ് കണ്ടത്....

ആകെ വിളറി വെളുത്തു...

അവൾക്കു അവിടെ അടി നടന്നേനു മാത്രവേ അറിയൂ..

എന്തിനാ അടിച്ചത് എന്താ കാരണം എന്ന് ഒന്നും അറിയില്ലായിരുന്നു ...

അവൾ ആ അടി കണ്ട ഷോക്കിൽ എന്ത് ചോദിക്കണം എന്ത് പറയണം അറിയാതെ ഇരുന്നു...

ടോം വണ്ടിയിൽ കയറി... വണ്ടി സ്റ്റാർട്ട്‌ ആക്കി..മുന്നോട്ടു പാഞ്ഞു...

കാറിനുള്ളിൽ കൊറേ സമയത്തേക്ക് മൗനം മാത്രം...

ടോമും അവിടെ നടന്ന കാര്യങ്ങൾ പറയാൻ നിന്നില്ല.. തന്റെ കൂടെ വന്ന പെണ്ണിനെ പീഡിപ്പിക്കാൻ ആണ് അവന്മാർ വന്നത് എന്ന് പറയാനുള്ള മനോധൈര്യം അവനു ഇല്ലായിരുന്നു.. ചിലപ്പോൾ ഇതൊക്കെ അറിയുമ്പോ അവൾക്ക് സങ്കടം തോന്നിയാലോ...

ആ മൗനം ഭേധിച്ചു നിരോഷ ചോദിച്ചു..

"ആരാ അവന്മാർ?? എന്തിനാ തല്ലു ഉണ്ടാക്കിയത്?? ഇങ്ങനെ മൃഗയമായി പെരുമാറാൻ നിനക്ക് എങ്ങനെ കഴിഞ്ഞു ടോമേ??"

ആ ഒറ്റ നിമിഷത്തിൽ അവൾക്കു അറിയാൻ ഉണ്ടായിരുന്നത് അവളുടെ ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആയിരുന്നു...

"അവന്മാർ ആരാണോ എന്താണോ എനിക്ക് അറിയാൻ പാടില്ല..."

"പിന്നെ എന്തിനാ അവന്മാരെ തല്ലിയത്?? ഇങ്ങനെ തല്ലാൻ നീ എന്താ ഗുണ്ട ആണോ??" അവൾ ഒന്ന് കടുപ്പിച്ചു. ചോദിച്ചു ....

"അവന്മാരെ അത് ചോദിച്ചു വാങ്ങിയതാ.. അവന്മാർക്ക് കിട്ടാൻ ഉള്ളത് തന്നെയാണ് ഇതൊക്കെ" അവൻ പറഞ്ഞു...

"ടോം നിനക്ക് എങ്ങനെ ഒരാളോട് ഇങ്ങനെ മൃഗയമായി പെരുമാറാൻ കഴിഞ്ഞത്... നിന്നെ കുറിച്ച് ഇങ്ങനെ

💬 Comments

View all comments