Chapter Title : ടാക്സിവാല 2 ?? [Tom]
ഒരു പാർട്ടി ക്കു പോകുമ്പോൾ ഇത്തിരി വെറൈറ്റി വേണ്ടേ " അവൾ കൊഞ്ചി പറഞ്ഞു
"ആ വെറൈറ്റി ആണല്ലോ കൊറച്ചു മുൻപേ നടന്നത്..."
"ഡാ അവൻ അങ്ങനെ കാണിച്ചു കരുതി..."
"നിന്നോട് പറയുന്നത് അങ്ങ് കേട്ടാൽ മതി..."
"നീ പറയുന്നത് കേൾക്കാൻ നീ എന്റെ ഭർത്താവോ കാമുകനോ മറ്റോ ആണോ"
അവളുടെ മറുപടി അവനു ചെറിയ വിഷമം ഉണ്ടാക്കിയ പോലെ...
"നീ എന്തോ കാണിച്ചോ?? എനിക്ക് എന്താ?? വേണേൽ വന്നു വണ്ടിയിൽ കയറു വീട്ടിൽ കൊണ്ടാക്കാം സമയം നല്ലത് പോലെ വൈകി.." അവൻ മനസ്സിൽ ഉണ്ടായ വിഷമം പുറത്ത് പ്രകടമാകാതെ പറഞ്ഞു...
നേരെ പോയി വണ്ടിയിൽ കയറി...
വണ്ടി സ്റ്റാർട്ട് ആകിയിട്ടു അവൾ കയറത്തത്ത് കൊണ്ട് അവൻ കാർ നല്ലോണം റൈസ് ആക്കി..
3-4 വട്ടം റൈസ് ആക്കിയപ്പോൾ ആ തോൽ നഗ്നം ആയ ഗൗൺ കാൽ ഭാഗം ഉയർത്തി പിടിച്ചു അവൾ വന്നു കാറിൽ കയറി...
കാർ പതുക്കെ സ്പീഡ് കുറച്ചു അവൻ ഡ്രൈവ് ചെയ്ത്...
അവൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ
അവൾ അവനോടു "സാറിന് നേരത്തെ പറഞ്ഞത് പിടിച്ചില്ലേ??"
അവൻ ഒന്നും മിണ്ടിയില്ല...
"ഡാ ഇനി ഞാൻ ഇങ്ങനെത്തെ ഡ്രസ്സ് ഇടുന്നില്ല പോരെ.. ഇന്നൊരു ദിവസം ഇട്ടതിനു ആണ്..." അവൾ പരിഭവം പറഞ്ഞു...
"ഇന്നോ, അപ്പോൾ എയർപോർട്ടിൽ ഇട്ടു വന്നത് എന്താണാവോ?? വയറും പൊക്കിളും കാണിച്ചു " അവൻ ഉരളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു...
"ഓഹോ സർ അപ്പോൾ എല്ലാം നോക്കുന്നു ഉണ്ടായിരുന്നു അല്ലെ.. അതൊക്കെ ഇപ്പോൾ എല്ലാം പെണ്ണുങ്ങളും ഇടുന്നത് തന്നെ
💬 Comments
View all comments