Chapter Title : ടാക്സിവാല 4 ?? [Tom]
ആയതു കൊണ്ട് അവനു അവളോട് ചോദിക്കാൻ പല കാര്യങ്ങൾ ഉണ്ടായിരുന്നു.... അതുപോലെ അവൾക്കും... ലവ് യു ന്നു പോലും പറയാതെ ഫ്രഞ്ച് കിസ്സ് അടിച്ചല്ലേ പ്രണയം തുറന്നു പറഞ്ഞത്... പോരാത്തതിന് രാത്രി ആയതു കൊണ്ട് പെട്ടനും തിരിച്ചു...
കൊറച്ചു നേരത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ഇല്ലാത്തത് കൊണ്ട്.. നിരോഷാ തന്നെ മെസ്സേജ് വീണ്ടും ഇട്ടു..
"എന്താ സർ നു റിപ്ലൈ തരാൻ ഒരു ബുദ്ധിമുട്ട്..."
"ഏയ്യ്,,, ഞാൻ കാറിൽ വച്ചു കിട്ടിയ ആ കിസ്സ് ഓർക്കുക ആയിരുന്നു..."
"എനിക്ക് ഇഷ്ട്ടം തുറന്നു പറയാൻ നീ ഒരു ഗ്യാപ് തന്നില്ലല്ലോ ഇന്ന്, മോന്തയും കയറ്റി വച്ചു നടക്കുക അല്ലായിരുന്നോ..ആ അവസാന നിമിഷം ഞാൻ എന്തോ ചെയ്യണം പിന്നെ ."
"മോന്ത നീ ആയി കയറ്റി വയ്പ്പിച്ചത് അല്ലെ.."
"അതുകൊണ്ട് എന്താ സാറിന് ഓസിനു ഒരു ഫ്രഞ്ച് കിട്ടിയിലെ.. "
"ഒസീനോ.. എങ്കിൽ ഇനി എപ്പോഴും ഒസീനു തരേണ്ട സാനം ആണലോ അത്..." ചിരിക്കുന്ന സ്മൈലി കൊറേ വാരി എറിഞ്ഞു അവൻ...
"ആഹ് ഇങ്ങോട്ട് വാ മുട്ട് കാലു തല്ലി ഓടിക്കും"
"കാമുകന് അപ്പോൾ ഇനി ഫ്രഞ്ച് ഇല്ലേ..."
"ഇല്ല മോനെ ഇല്ല. അന്നേരം എന്തോ ഒന്ന് തരാൻ തോന്നി തന്നു.."
"അതൊക്കെ പോട്ടെ എപ്പോ തുടങ്ങി നിനക്ക് എന്നോട് പ്രേമം..."
"എന്താ തോന്നി കൂടെ, അതൊക്കെ അങ്ങ് തോന്നി..."
"പറയടി അറിയട്ടെ...."
"അങ്ങനെ ചോദിച്ചാൽ,,ആ ഇൻസിഡന്റ്നു ശേഷം..."
"ങേ ഇത്ര പെട്ടന്നു ഒരാളോട് പ്രേമം തോന്നുവോ??" മുകളിൽ നോക്കുന്ന സ്മൈലി യും ഈ മെസ്സേജിന് ഒപ്പം ടോം അയച്ചു...
"പ്രേമത്തിന് അധികം വേണ്ട എന്ന് അല്ലെ മോനെ ടോം കുട്ട, ചതിക്കാത്ത ചന്തുവിൽ വിനായകൻ പറയുന്നത് '"
"അയിന്..."
"അയിന്.. എനിക്ക് നിന്നെ അങ്ങ് ഇഷ്ട്ടായി...."
"ഓഹ്, ഇത്ര പെട്ടന്ന് എന്നെ ഇഷ്ടപ്പെടാൻ എന്റെ ഈ സൗന്ദര്യവും ബോഡിയും മതിയല്ലോ " ടോം ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളി തന്റെ അനിയത്തിയോട് പറയുന്ന ശൈലിയിൽ ഒരു വോയിസ് ഇട്ടു...
"'ആയട,, വന്നേക്കുന്നു ഒരു സുന്ദരൻ..." അവൽ കളിയാക്കി തിരിച്ചു ഒരു
💬 Comments
View all comments