Chapter Title : ടാക്സിവാല 7 ?? [Tom]
അനിയത്തിയും അവളുടെ കൂട്ടുകാരികളും കളിയും ചിരിയും കഴിഞ്ഞു പുറത്തു എത്താൻ എന്തായാലും 3.45 ക്കെ എങ്കിലും ആകും, ഡെയ്സി ഇറങ്ങും മുന്നേ അവിടെ എത്തണം എന്നുള്ള രീതിയിൽ ഞാൻ കൊളുത്തി തന്നെ വിട്ടു,
നല്ല സ്പീഡിൽ വിട്ടത് കൊണ്ടു തന്നെ 15 മിനിറ്റ് കൊണ്ടു കോളേജിന്റെ അവിടെ എത്തി, 3.35 കഴിഞ്ഞിരുന്നു....
ക്ലാസ്സ് കഴിഞ്ഞു പിള്ളേർ ക്കെ വരാൻ തുടങ്ങിയിരുന്നു, ഞാൻ കോളേജ് കാവടത്തിന് ഓപ്പോസിറ്റ് ഉള്ള മരച്ചുവട്ടിൽ ബൈക്ക് സ്റ്റാൻഡ് ചെയ്തു അവിടെ എന്റെ അനിയത്തിക്ക് ആയി കാത്തു നിന്നു...
കഴിഞ്ഞ രണ്ടു ദിവസമായി അനിയത്തിയെ കൊണ്ടു വന്നു ആക്കുന്നതും എടുക്കുന്നതും കൊണ്ടു സെക്യൂരിറ്റി ചേട്ടന് എന്നെ മനസിലായി, എന്നെ നോക്കി ഒന്ന് ചിരിച്ചു പുള്ളി, ഞാനും തിരിച്ചു ചിരി പാസ്സ് ആക്കി...
കോളേജിന്റെ ഫ്രോന്റിൽ പൂവാലമാരുടെ ശല്യം ആവശ്യത്തിൽ അധികം ഉണ്ടായിരുന്നു, ഓരോത്തന്മാരും ബൈക്കിൽ റോഡിലൂടെ തലങ്ങും വിലങ്ങും സ്പീഡിൽ വണ്ടി ഓടിക്കുകയും അതുപോലെ ബൈക്ക് വീൽ ചെയ്തു അഭ്യാസങ്ങളും കാണിക്കുന്നു ഉണ്ടായിരുന്നു...
ഈ അഭ്യാസം കാണിക്കുന്നവന്മാർ ഹെൽമെറ്റും വച്ചിട്ടുണ്ട് ഉണ്ട്...
ഇതിനു ഇടയിൽ ഞാനു ചിന്തിച്ചത് മറ്റൊന്ന് ആയിരുന്നു, ശെരിക്കും ഇവന്മാർ പൊട്ടന്മാർ ആണോ?? ഇങ്ങനെക്കെ അഭ്യാസം കാണിക്കുന്നത് അവിടെ കൂടെ പോകുന്ന പെണ്ണുങ്ങളെ കാണിക്കാൻ അല്ലെ.. മുഖം ഹെൽമറ്റ് കൊണ്ട് മറച്ചു ഇങ്ങനെ ഓരോന്നു കാണിക്കുമ്പോൾ ആരാണ് ഇത് ചെയുന്നത് അവൾമാർ അറിയുന്നില്ലലോ.. ഇവന്മാർ ഇങ്ങനെ കഷ്ട്ടപെടുന്നത് വെറുതെ അല്ലെ, ഹെൽമറ്റ് ഇല്ലാത്തവന്മാർ വാണം വിട്ട പോലെ ആർക്കോ ഗുളിക വാങ്ങാൻ പോകും പോലെയും, കാണാൻ പോലും പറ്റില്ല മുഖം...
ഇങ്ങനെ ഓരോന്നു ചിന്തിച്ചു അവന്മാരുടെ അഭ്യാസങ്ങളും നോക്കി നിൽകുമ്പോൾ ആണ്, എന്റെ പുറകിൽ തോളിൽ ആരോ കൈ കൊണ്ടു പിടിച്ച പോലെ തോന്നിയത്...
കൈ കൊണ്ടു പിടിച്ചപ്പോൾ തന്നെ സംസാരവും വന്നത് കൊണ്ടു അത് എന്റെ അനിയത്തി ഡെയ്സി ആണെന്നു മനസിലായി....

ഡെയ്സി - എന്താ അച്ഛാച്ച, ആലോചിച്ചു നിക്കുന്നെ??
ഞാനു - ഒന്നുല്ലഡി, അവന്മാരുടെ അഭ്യാസങ്ങൾ നോക്കി നിക്കുക ആയിരുന്നു...
ഡെയ്സി - എന്തെ എന്റെ അച്ചാച്ചനും അത് പോലെ
💬 Comments
View all comments