Chapter Title : ടാക്സിവാല 7 ?? [Tom]
ചാരി കിടന്നോ..
ഞാൻ അവൾക്കു ലൈസൻസ് കൊടുത്ത പോലെ പറഞ്ഞു...
ഞാൻ - വൈകിട്ട് നിന്റെ കൂട്ടുകാരികളെ കണ്ടില്ലായിരുന്നല്ലോ കൂടെ??
ഡെയ്സി - എന്തെ എന്റെ കൂട്ടുകാരികളെ കാണാത്തത്തിൽ അച്ചാച്ചന് ഭയങ്കര വിഷമം ആണോ??
ഞാൻ - അത് അല്ലടി.. അവളുമാർ എപ്പോഴും നിന്റെ കൂടെ അല്ലെ ഇന്ന് കാണാത്തതു കൊണ്ടു ചോദിച്ചതാ...
ഡെയ്സി - അത് പിന്നെ, ഗേറ്റിനു അവിടെ വച്ചു അച്ചാച്ചനെ കണ്ടപ്പോൾ അവരെ ഒഴിവാക്കി ഞാൻ നേരെ പോന്നു..
ഞാൻ - അത് എന്താ...
ഡെയ്സി - അത് പിന്നെ, അവളുമാർക്ക് എന്റെ അച്ചാച്ചന്റെ മേലിൽ കണ്ണ് ഉണ്ടോ ഒരു സംശയം??
ഡെയ്സിയ്യുടെ ആ സംസാരത്തിൽ അസൂയമനോഭാവം ഉള്ളത് പോലെ തോന്നി.. എന്തോ അവളുടെ മാത്രം പ്രിയപ്പെട്ടത് മാറ്റാരോ തട്ടി പറിച്ചു പോകും പോലെ...
ഞാൻ - അത് എന്തടി അങ്ങനെ നിനക്ക് ഒരു തോന്നൽ??
ഡെയ്സി - അത് അച്ചാച്ചൻ എന്നെ അന്ന് കൊണ്ടു ആക്കിയില്ലേ അന്ന് മുതൽ ഇവളുമാർ അച്ചാച്ചനെ കുറിച്ച് ഓരോന്നു എന്നോട് ചോദിക്കും എപ്പോഴും....
ഞാൻ - ഓഹോ, കാര്യങ്ങൾ അപ്പോൾ അങ്ങനെ ആണ് അല്ലെ കിടക്കുന്നതു...
ഡെയ്സി - എങ്ങനെ എന്ന്, അങ്ങനെ വല്ല മോഹവും ഉണ്ടേൽ എന്റെ അച്ചാച്ചൻ അത് മറന്നേക്കൂ..
ഡെയ്സി ഇത്തിരി കട്ടിയിൽ തന്നെ പറഞ്ഞു.. എന്തോ എന്റെ കാമുകി എന്നാ രീതിയിൽ...
ഞാൻ - എനിക്ക് ഒരു മോഹവും ഇല്ലേ...
ഡെയ്സി - നല്ല കുട്ടി...
ഇതിനു ഇടയിൽ എന്റെ ഫോണിൽ റിങ് ചെയ്തു, ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോൺ എടുത്തു..
അമ്മ ആയിരുന്നു വിളിച്ചത്..
കാൾ അറ്റന്റ് ചെയ്തു ഞാൻ ചെവിയിൽ വച്ചു വണ്ടി ഓടിച്ചു....
ഡെയ്സിയേ എടുത്തോ എന്നും ഇപ്പോൾ എവിടെ ആണെനും കക്കെ അമ്മ അന്വേഷിച്ചു..
മെയിൻ ആയി അമ്മ വിളിച്ചത് വീട്ടിലേക്കു ഉള്ള കൊറച്ചു സാധനം സൂപ്പർ മാർക്കറ്റ് ന്നു വാങ്ങാൻ ആയിരുന്നു, കൊറച്ചു എന്ന് പറഞ്ഞാലും കൊറേ ഏറെ ഉണ്ടായിരുന്നു...
ഞാൻ ഡെയ്സിയോട് അവളുടെ ഫോണിൽ നോട്ട് പാടിൽ നോട്ട് ആക്കാൻ പറഞ്ഞു
💬 Comments
View all comments