0%

Chapter Title : ടാക്സിവാല 9 ?? [Tom]

Author : tom Read All Parts 860

സംസാരിക്കുന്നതു പോലെ തന്നെ പറഞ്ഞു...

"എന്താ സർ....." ഞാനും തിരിച്ചു പറഞ്ഞു...

"എനിക്ക് നിന്നോട് കൊറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. നീ എപ്പോഴാ ഒന്ന് ഫ്രീ ആകുന്നത്??" അയാളുടെ സംസാരത്തിൽ വൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെ ഇല്ലായിരുന്നു.. ഒരു നിസ്സഹായകനായ ഒരാളുടെ സംസാരം പോലെ എനിക്ക് ഫീൽ ചെയ്ത്...

അപ്പോഴും മനസ്സിൽ ഓടികൊണ്ട് ഇരുന്നത് ഇനി അയാൾ എന്നെ കെണിയിൽ പെടുത്തി വക വരുത്താനാണോ വിളിക്കുന്നത്... അതോ അയാൾക്ക്‌ ഇതുവരെയും അറിഞ്ഞില്ലേ നിരോഷാ ഇന്നലെ രാത്രി എന്നോട് കൂടെ ആയിരുന്നു എന്നുള്ളത്... ഇനി അവൾ എല്ലാം തുറന്നു പറഞ്ഞോ അവളുടെ ബോംബെയ്‌ ൽ ഉള്ള കാമുകൻ മുതൽ ഞാൻ വരെ ഉള്ള കാര്യങ്ങൾ, ബോംബെ കാരൻ നശിപ്പിച്ച അവളെ എന്റെ തലയിൽ കെട്ടി വക്കൻ ഉള്ള പരുപാടിക്കു ആണോ ഇനി വിളിക്കുന്നത്... അങ്ങനെ പലതും മനസ്സിൽ കടന്നു കൂടി...

എന്റെ ഈ ഓർമ്മകളെ കീറി മുറിച്ചു ബാലചന്ദ്രൻ നായരുടെ ശബ്ദം വീണ്ടും മുഴുങ്ങി ഫോണിലൂടെ "എന്താ ടോം, ഒന്നും പറഞ്ഞില്ല...."

"സന്ധ്യക്ക്‌ ഫ്രീ ആണ് സാർ..."

"അപ്പോൾ വൈകിട്ട് ഇവിടേയ്ക്ക് ഇറങ്ങു.. നമ്മുക്ക് സംസാരിക്കാം..."

"ശെരി സാർ, പിന്നെ"

"എന്താ??"

"സാർ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടു മറ്റു ഏതേലും നമ്പർ ൽ നിന്നു വിളിച്ചോ??"

"ഇല്ല..."

ഇത് പറഞ്ഞു...അപ്പോൾ തന്നെ അയാൾ കട്ട് ചെയ്തു...

മല പോലെ വന്നത് എലി പോലെ പോയത് കൊണ്ടു അപ്പോൾ ഒരു സമാധാനം ഉണ്ടായി എങ്കിലും, വൈകിട്ട് ഇനി ആ എലി എനിക്ക് പണി ആകുമോ എന്നുള്ളത് ഒരു വലിയ നിരാശ

💬 Comments

View all comments