Chapter Title : ടൈം മെഷീൻ
ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ എട്ടൊമ്പത് വർഷങ്ങൾ ഞാൻ ഇതിനു വേണ്ടി ചിലവിട്ടു. ഒരുപാടു തവണ ഇതുവരെ ഉണ്ടാക്കിയതെല്ലാം നശിപ്പിച്ചുകളഞ്ഞു വീണ്ടും ഒന്നിൽ നിന്നും തുടങ്ങേണ്ടിവന്നു. ഇപ്പോൾ അത് ഏറെക്കുറെ പ്രവർത്തനസജ്ജമായിരിക്കുകയാണ്. നമുക്കതൊന്നു ടെസ്റ്റ് ചെയ്യണം.
ഞാൻ : (അല്പനേരത്തെ അന്ധാളിപ്പിന് ശേഷം) ടൈം മഷിനോ??? എവിടെ?
പ്രൊഫ : വാ. കാണിച്ചുതരാം.
ഞങ്ങൾ അദ്ദേഹത്തിന്റെ വീടിന്റെ പുറകുവശത്തെ അടഞ്ഞുകിടന്ന ഗാരേജിലേക്കു കയറി. എന്തോ ഒരു ഗോളം പോലെ ഒരു വസ്തു ഉണ്ട്. അതിൽ ഒരാൾക്ക് ഇരിക്കുവാനുള്ള സീറ്റും. അത് പ്രവർത്തിപ്പിക്കാനുള്ള ഇൻസ്ട്രക്ഷൻസ് അദ്ദേഹം എനിക്ക് തന്നു.
എത്രയും പെട്ടെന്ന് അത് ഒന്ന് പരീക്ഷിക്കാൻ ഞാൻ കൊതിച്ചു. പ്രൊഫസർ എന്നോട് അതിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ അതിൽ കയറി ഇരുന്നു. ഇപ്പോൾ വര്ഷം 2019. ഒരു 2 വര്ഷം മുന്നോട്ടു സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. സെറ്റിങ്‌സ് എല്ലാം റെഡിയാക്കി ഞാൻ മെഷീൻ ഓൺ ആക്കാൻ ഉള്ള ബട്ടൺ അമർത്തട്ടെ എന്ന് പ്രൊഫസറോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 2 വർഷമാണ് നീ പിന്നോട്ട് പോവുന്നത്. അപ്പോൾ ഞാൻ ഇവിടെ തന്നെ കാണും, പക്ഷെ നിന്നെ എനിക്ക് മനസിലായി എന്ന് വരില്ല. കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറയണം ഇനി നീ കാണാൻ പോവുന്ന പ്രൊഫസറോട്. ചിരിച്ചുകൊണ്ട് അദ്ദേഹം നിർത്തി.
ഞാൻ ആ ബട്ടൺ അമർത്തി. പെട്ടെന്ന് കൊടുങ്കാറ്റടിച്ചപോലെ ഒരു പ്രതീതിയുണ്ടായി. എനിക്ക് ആകെപ്പാടെ തലകറങ്ങുന്നപോലെ തോന്നി. എനിക്ക് ചുറ്റുമുള്ളതൊക്കെ തിരിഞ്ഞുമറിയുന്നു. കുറച്ചു നേരം അങ്ങനെ കറങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞു പതിയെ എല്ലാം നേരെയായി. നോക്കുമ്പോൾ ഞാൻ ആ മെഷീനിന്റെ ഉള്ളിൽ ഒരു
💬 Comments
View all comments