0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 614
ദേവയാനിയുടെ അടുത്തെത്തി.. "എന്താ ശങ്കരേട്ടാ.." അവൾ ശങ്കരനോട് ചോദിക്കുമ്പോഴും കണ്ണുകൾ അറിയാതെ കർത്തിക്കിലേക്കു പതിക്കുന്നുണ്ടായിരുന്നു.. "ഇയാള് പട്ടണത്തീന്നു വരുന്നതാ.. ബോംബായിൽ നിന്നു.. കാർത്തിക്.." ശങ്കരൻ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് അവളുടെ നേരെ തന്റെ കരം നീട്ടി.. "ഹായ്.." ദേവയാനി കൈ കൊടുക്കാതെ കൈകൾകൂപ്പി നമസ്കാരം പറയുകയാണ് ചെയ്തത്.. കാർത്തിക് ഇളിഭ്യനായപോലെ കൈകൾ പിൻവലിച്ചു.. "ഇയാള് ഇവിടെ താമസിക്കാൻ ഒരിടംകിട്ടാതെ വിഷമിക്കുവായിരുന്നു.. വിരോധമില്ലേൽ തറവാട്ടിൽ.." "അതു മുത്തശ്ശനോട് ചോദിക്കൂ ശങ്കരേട്ടാ.. ഞാനൊന്നും പറയില്യ.. " അതും പറഞ്ഞു കാർത്തിക്കിനെ ഒന്നു നോക്കിയശേഷം അവൾ വേഗത്തിൽ നടന്നകന്നു.. "പാവം കുട്ടിയാണ്.. മുത്തശ്ശൻ എന്നു വിളിക്കുന്നത് ദേവൂട്ടിയുടെ മുത്തശ്ശിയുടെ സഹോദരനാണ് ..നാരായണമേനോൻ.... ദേവൂട്ടിയുടെ അമ്മയുടെ അനിയത്തി കൂടിയുണ്ട് ഇവരുടെകൂടെ.. ജാനകി.. ദേവൂട്ടിയുടെ അച്ഛനും അമ്മയും അപകടത്തിൽ പെട്ടു മരണപ്പെട്ടപ്പോ സ്വത്തു കൊടുക്കാതിരിക്കാൻ ഈ കുഞ്ഞിനെ തറവാട്ടില്നിന്നും ചെറുപ്പത്തിൽ ഇറക്കിവിട്ടതാ.. ദേവൂട്ടിയുടെ അമ്മയുടെ തറവാട്ടിലും ഉപദ്രവമായിരുന്നു.. ഒടുവിൽ അവിടെ ബാധ്യതയായി കിടന്ന ജാനാകിയും ദേവൂട്ടിയും നാരായണമേനോന്റെ അടുത്തേക്ക് വന്നതാ.. അല്ല.. അവരുടെ മുത്തശ്ശി ഇവരെ നാരായണമേനോന് ഏൽപ്പിക്കുക ആയിരുന്നു.. ജാനകിയുടെ വേളി കഴിഞ്ഞിട്ടില്ല.. എന്നെക്കാളും പ്രായമുണ്ട്.. ചൊവ്വാദോഷമാണ്.. അവരങ്ങനെ ഈ തറവാട്ടിൽ കഴിയുന്നു.. നാരായണമേനോന്റെ ഒരേയൊരു മകൻ പ്രഭാകര മേനോൻ പട്ടണത്തിലാ.. അവിടെ അദ്ദേഹത്തിന് കുടുംബമൊക്കെയുണ്ട്.. ഇടക്ക് വരും.. ഇവിടെ തറവാട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ചിലവിലാ കഴിയുന്നെ.." കാർത്തിക് എല്ലാം ശ്രദ്ധയോടെ കേൾക്കുകയാണ്.. "പണ്ട് ഒരുപാട് ഭൂസ്വത്തുള്ള തറവാടായിരുന്നു.. ഈ കാണുന്ന വയലുകളും പാടങ്ങളുമെല്ലാം അവരുടെ വകയായിരുന്നു.. പിന്നെ ഭൂപരിഷ്കരണം സർക്കാർ കൊണ്ടുവന്നപ്പോ കുറെ പോയി.. കുറെ നാരായണമേനോനായി നശിപ്പിച്ചു.. ഇപ്പൊ തറവാടും

💬 Comments

View all comments