Chapter Title : ടൈംമെഷീൻ 2 [KOchoonj]
കുറച്ചു സ്ഥലവും.. അദ്ദേഹത്തിനാണേൽ ഒന്നും ചെയ്യാൻ ആവതില്ല താനും.. അതുകൊണ്ടു ആകെ കഷ്ടത്തിലാ.. "
കാർത്തിക് എല്ലാം മൂളിക്കേട്ടു. അവന്റെ മനസ്സിൽ ദേവയാനിയുടെ മുഖമായിരുന്നു.. കണ്ണില്നിന്നും മായാതെ അതങ്ങനെ പ്രതിഫലിച്ചുനിൽക്കുകയാണ്..
ശങ്കരൻ തുടർന്നു.."എന്റെ വീടും മോശമല്ലാത്ത ഒരു തറവാടാണ്.. പക്ഷെ.. അച്ഛനും അച്ഛന്റെ സഹോദരിമാരും അവരുടെ മക്കളും മരുമക്കളമൊക്കെയായി ഒരു വലിയ കുടുംബമാണ്.. ഞങ്ങൾക്കുതന്നെ സ്ഥലം തികയില്ല.. കെട്ടിക്കാറായ പെങ്ങന്മാരും വയ്യാത്ത അച്ഛനും ഒക്കെയായി സ്ഥിതി മോശയതുകൊണ്ടാ.. അല്ലേൽ ഞാൻ കാർത്തിക്കിനെ വീട്ടിലേക്കു ക്ഷണിച്ചേനെ.."
"ഏയ്.. അതു സാരമില്ല.. നമുക്ക് നാരായണമേനോനോട് തന്നെ ചോദിക്കാം.." കാർത്തിക് പുഞ്ചിരിയോടെയാണ് അതു പറഞ്ഞതു..
അപ്പോഴേക്കും അവർ ഒരു പടിക്കെട്ടിനു മുന്നിൽ എത്തിയിരുന്നു..
"വരു.. ഇതാണ് വല്യേക്കാട്ടു തറവാട്.. "
കാർത്തിക് പതിയെ പടികൾ കയറി.. വീതിയുള്ള ഒരു പടിപ്പുരവാതിൽ.. അതുകടന്നു അവർ അകത്തുകയറി..
അതു ഒരു എട്ടുക്കെട്ടു മാളികയാണ്.. മുന്നിൽ മനോഹരമായ തുളസിത്തറ.. വരാന്തയിൽ എണ്പത് വയസോളം പ്രായം തോന്നിക്കുന്ന നാരായണമേനോൻ ചാരുകസേരയിൽ ഇരിക്കുന്നു.. ഒരു ഒറ്റമുണ്ടാണ് ഉടുത്തിരുന്നത്.. ചുളിഞ്ഞുതുടങ്ങിയ ശരീരമെങ്കിലും തേജസ്വാർന്ന മുഖം.. നരച്ച മുടിയാണ്.. വായിൽ ചവഞ്ഞരയുന്ന മുറുക്കാൻ ചുണ്ടുകളെ ചുവപ്പിച്ചിട്ടുണ്ട്..
പടിപ്പുരകടന്നുവരുന്ന കർത്തിക്കിനെയും ശങ്കരനെയും നോക്കി അയാൾ മുന്നിലെ കോളാമ്പി എടുത്തു അതിലേക്കു വായിലെ മുറുക്കാൻ തുപ്പി..
കാർത്തിക്കിന്റെ രൂപവും വേഷവും അയാളിൽ ആശ്ചര്യം ഉണ്ടാക്കി എന്നുള്ളത് ആ മുഖത്തുനിന്നും വ്യക്തമാണ്..
"ശങ്കരാ.. ആരാ ഇതു.. ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.."
"ഇതു കാർത്തിക്.. ബോംബായിൽ നിന്നാണ്.. നമ്മുടെ നാടിനെക്കുറിച്ചു പഠിക്കാൻ വന്നതാണ്.. താമസിക്കാൻ സൗകര്യം തേടിയപ്പോ ഇങ്ങോട്ടു കൊണ്ടുവരാനാണ് തോന്നിയെ.." ശങ്കരൻ പറഞ്ഞുനിർത്തി..
"അതിനിപ്പോ എന്താ
💬 Comments
View all comments