0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 617
കാർത്തിക് അയാളുടെ അടുത്തേക്ക് ചെന്നു ഒരു നൂറിന്റെ നോട്ടു ആ കൈകളിൽ വെച്ചുകൊടുത്തു.. ശങ്കരൻ അതിശയത്തോടെ കാർത്തിക്കിനെ നോക്കി.. അയാളുടെ കണ്ണുകളിൽ ജലകണങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നപോലെ.. "കാർത്തിക്.. ഇതു… വൈകിട്ടുവരെ എല്ലുമുറിയെ പണിയെടുത്താൽ ഒരുദിവസത്തെ കൂലി ഈ നാട്ടിൽ രണ്ടു രൂപയാണ്.. അങ്ങനുള്ളപ്പോ ഇതു വലിയ തുകയാണ്.. അതിനുമാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല.." "അതു സാരില്ല.. ഉള്ളപ്പഴല്ലേ തരാൻ പറ്റൂ.. അതുമല്ല.. ശങ്കരേട്ടന്റെ ഉറപ്പിന്റെ പുറത്താ എനിക്കിവിടെ സൗകര്യം കിട്ടിയതു.." "ഞാനിതു മേടിക്കില്ലായിരുന്നു.. പക്ഷെ വീടിനെക്കുറിച്ചാലോജിക്കുമ്പോ തിരിച്ചുതരാൻ തോന്നുന്നില്ല.. എന്താവശ്യമുണ്ടേലും എന്നെ വിളിക്കാം.. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തുതരാം.." അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. "അങ്ങനൊന്നും ഓർക്കണ്ടാ.. ഇതെന്റെ സന്തോഷമായി കൂട്ടിയാൽ മതി.. "
ശങ്കരൻ പിന്നെ മറുത്തൊന്നും പറയാതെ തിരിഞ്ഞുനടന്നു.. കാർത്തിക് തിരിച്ചു കയറുമ്പോൾ അവനെ നോക്കിനിൽക്കുന്ന ദേവയാനിയെ ആണ് കാണുന്നത്.. "ദേവൂ.. മുറി കാണിച്ചുകൊടുക്കൂ.. " നാരായണമേനോൻ ദേവുവിനോടയി പറഞ്ഞു.. "വന്നോളൂ.." അതുമ്പറഞ്ഞു അവൾ മുന്നേ നടന്നു.. കാർത്തിക് പിന്നിലും.. അതു വിശാലമായ ഒരുവലിയ തറവാട്ടു കെട്ടാണ് എന്നു കാർത്തിക്കിന്‌ തോന്നി.. അവർ ഒരിടാനാഴികഴിഞ്ഞു ഒരു മുറിക്കുമുന്നിലെത്തി. ദേവയാനി അതിന്റെ ഓടാമ്പൽ മാറ്റി കതകു തുറന്നു.. അവൾക്കുപുറകിലായി കാർത്തിക്കും അകത്തേക്ക് കയറി.. അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിലും ഒരു മേശയും.. എല്ലാം വൃത്തിയുള്ളതുതന്നെയാണ്.. തൂത്തു വൃത്തിയാക്കിവെച്ചിരിക്കുന്നതുതന്നെയാണ് എന്നു തോന്നും.. "ദേവൂട്ടി.. ഒരു ചൂല് തന്നാൽ ഞാൻതന്നെ വൃത്തിയാക്കിക്കൊള്ളാം.." കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ അല്പം ഗൗരവത്തിൽ അവനെ നോക്കി.. "ഇതൊക്കെ ഞങ്ങൾ വൃത്തിയോടെ തന്നെയാണ് സൂക്ഷിക്കുന്നത്.. ഇനിയും വൃത്തി വേണേൽ കൊണ്ടുതരാം.. എന്താന്നുവെച്ചാൽ

💬 Comments

View all comments