0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 618
ചെയ്തോ.." ഇതെന്തു പെണ്ണാണ് ഈശ്വരാ.. ഞാനിവിടെ താമസിക്കുന്നത് ഇഷ്ട്ടപ്പെട്ടുകാണില്ല പെണ്ണിന്.. കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നിയതാ.. ഇപ്പൊ സംസാരിച്ചു വെറുപ്പിക്കുവാണോ.."" കാർത്തിക് മനസിൽ ചിന്തിച്ചു.. ദേവയാനി തിരിഞ്ഞു നടന്നു.. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞുനിന്നു. "എന്റെ പേര് ദേവയാനി എന്നാണ്.. ദേവൂട്ടി എന്നല്ല.. " അതുമ്പറഞ്ഞു തിരിഞ്ഞുനോക്കാതെ അവൾ നടന്നകന്നു.. കാർത്തിക്കിന്റെ മനസിൽ ദേഷ്യമാണ് വന്നത്.. സാരില്ല.. പോട്ടെ.. വന്നുപെട്ടുപോയില്ലേ.. ഇത്രനേരവും ഇവളെ എന്നും കാണാലോ എന്ന സന്തോഷമായിരുന്നു.. ഇങ്ങാനാണ് പെണ്ണേകിൽ കണ്ടിട്ടെന്തിനാ.. കാർത്തിക് ബാഗ് മേശയിലേക്കു വെച്ചിട്ട് കട്ടിലിലേക്ക് ചെരിഞ്ഞു.. ആകെ ഒരു ക്ഷീണം.. കണ്ണുകളിൽ മയക്കം അലതള്ളുന്നതുപോലെ.. ഇനി ഉറങ്ങി എഴുന്നേൽക്കുമ്പോ വീട്ടിൽ പഴയപോലെ ആയിരിക്കുമോ ഉണരുന്നത്.. ഇതൊക്കെ വെറുമൊരു സ്വപ്നം മാത്രമാകുമോ.. കാർത്തിക്കിന്റെ ചിന്തകൾ പലവഴിക്കു തിരിഞ്ഞു.. പതിയെ അവൻ ഉറക്കത്തിലേക്കു വഴുതിവീണു.. ….. ഉറക്കത്തിന്റെ പിടിയില്നിന്നും മോചിതനായി കാർത്തിക് പതിയെ കണ്ണുകൾ തുറന്നു.. എത്രനേരം ഉറങ്ങി എന്നറിയില്ല.. കീശയില്നിന്നും മൊബൈൽ എടുത്തുനോക്കി.. അഞ്ചുമണി ആയിരിക്കുന്നു.. മൊബൈലിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല.. എങ്ങനെ കാണും.. ഇങ്ങനൊന്നു ഉണ്ടാക്കാൻ ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഞാൻ... ഇവിടെ കറണ്ട് ഉള്ളതുകൊണ്ട് വേണേൽ ചാർജ് ചെയ്യാം.. പക്ഷെ ഇത് പുറത്താരേലും കണ്ടാ ശരിയാവില്ല എന്നവന് തോന്നി.. ആദ്യം ഒന്നു കുളിക്കണം.. ആ ക്ഷീണം ഒന്നു മാറട്ടെ.. അടുത്തു പുഴയോ മറ്റോ കാണും.. പുള്ളിയോടുത്തന്നെ ചോദിക്കാം.. അങ്ങനെ ചിന്തിച്ചു ബാഗും കയ്യിലെടുത്തു കാർത്തിക് വാതിൽതുറന്നു പുറത്തേക്കു നടന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ ഇരിപ്പൊണ്ട്.. "ഇവിടെ കുളിക്കാൻ അടുത്തു പുഴയോ എന്നേലും ഉണ്ടോ.. എനിക്കൊണ്ടു കുളിക്കണം.." കാർത്തിക് അയാൾക്ക്‌ മുന്നിലായി

💬 Comments

View all comments