0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 619
വന്നു ചോദിച്ചു.. "ഇവിടെ അടുത്തുതന്നെ ഒരരുവിയുണ്ട്.. അല്ലേൽ ഇവിടെ തറവാട്ടുകുളമുണ്ട്.. അവിടെ കുളിയാകാം.."അയാൾ അതുമ്പറഞ്ഞു അകത്തേക്ക് നോക്കി.."ദേവൂ.. ഇങ്ങോട്ടു വരൂ.." പെട്ടെന്നുതന്നെ അകത്തുനിന്നും ദേവയാനി കടന്നുവന്നു.. "എന്താ മുത്തശ്ശ.."
"മോളെ.. നീ ഇയാളെ നമ്മുടെ കുളം കാണിച്ചുകൊടുക്കൂ.. " "മുത്തശ്ശ.. അവിടെ 'അമ്മ കുളിക്കയാണ് ഇപ്പൊ…" "ഞാൻ പുഴയിൽ കുളിച്ചോളാം.. അതാണ് എനിക്കിഷ്ടവും.." കാർത്തിക് പെട്ടെന്ന് പറഞ്ഞു.. "എന്നാ മോളെ.. നീയ്യാ കുളിക്കടവൊന്നു കാണിച്ചുകൊടുക്കൂ.. ഇയാളൊറ്റക്കുപോയാൽ കണ്ട ശൂദ്രന്മാരു കുളിക്കണ കടവിൽ അറിയാതെ കുളിച്ചൂന്നുവരും.. ദേഹം ആശുദ്ധിയായാൽ ഈ തറവാടിനും ദോഷാ.." "മമ്.. ശരി.."അതുമ്പറഞ്ഞു ദേവയാനി പടികളിറങ്ങി നടന്നു.. പുറകേ കാർത്തിക്കും.. ഇതെന്തു പെണ്ണാ ഈശ്വരാ.. ഒന്നു ചിരിച്ചുകൂടെ.. ഞാനെന്തോ പീഡിപ്പിക്കാൻ ചെന്നപോലെയാ പെണ്ണിന്റെ ഭാവം.. "" കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചു ദേവയാനിയുടെ പുറകെ നടന്നു.. "എനിക്കിവിടെ താമസിക്കാൻ സൗകര്യം ചെയ്തുതന്നത് ദേവയാനിക്കു ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.." കാർത്തിക് അവളുടെ ഭാവം അറിയുവനായി ചോദിച്ചു.. "ആ കാര്യത്തിൽ ഇഷ്ടപെടാനും ഇഷ്ടപെടാതിരിക്കാനുമുള്ള അധികാരമൊന്നും എനിക്കില്യ.. എന്റെ ഇഷ്ടങ്ങൾ നിങ്ങൾ നോക്കുവും വേണ്ടാ.."അവളുടെ അറുത്തുമുറിച്ചുള്ള ആ പറിച്ചിലിൽ കാർത്തിക് ആകെ വല്ലാണ്ടായി.. പിന്നെ കാർത്തിക് ഒന്നും മിണ്ടിയില്ല.. അവളുടെ പുറകെ നടന്നു.. മുന്നിലായി മൂന്നുപേർ വരുന്നു. ഒരു പുരുഷനും അയാളുടെ ഭാര്യ എന്നുതോന്നിക്കുന്ന ഒരു സ്ത്രീയും ഒരു കുഞ്ഞു പെണ്കുട്ടിയും.. മണ്ണിൽ പണിയെടുക്കുന്നവരാണ്.. കണ്ടാലറിയാം. പഴകിയ ചെളിനിറഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്തനിറവും മെലിഞ്ഞ ശരീരവുമാണ് അവർക്ക്.. കാർത്തിക്കും ദേവയാനിയും വരുന്നത് കണ്ടപ്പോഴേക്കും അവർ വഴിയുടെ സൈഡിലേക്കൊതുങ്ങി കുമ്പിട്ടുനിന്നു.. ബുക്കിലൊക്കെ വായിച്ചുപഠിച്ചിട്ടെ ഉള്ളു ഇതുപോലുള്ള കാലം.. കാർത്തിക് ആ കുഞ്ഞിനെ

💬 Comments

View all comments