0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 648
നോക്കി.. പാവം.. കൈകൂപ്പി കുമ്പിട്ടു നിക്കുവാണ്.. അരക്കുതാഴേ കീറിപ്പറിഞ്ഞ ഒരു മുഷിഞ്ഞ തോർത്തുമാത്രമാണ് ഉടുത്തിരുന്നത്. മൂക്കില്നിന്നും മൂക്കട്ട ഒലിച്ചിറങ്ങുന്നുണ്ട്.. കാർത്തിക്കിനെന്തോ… അനുകമ്പയാണ് ആ കുട്ടിയോട് തോന്നിയത്.. അവൻ ബാഗ് തുറന്നു തപ്പിനോക്കി.. അനിയത്തിക്കു കൊടുക്കാൻ മേടിച്ച കിറ്റ്ക്കാറ്റിന്റെ നാലഞ്ചു പാക്കറ്റ് ഉണ്ട്.. അവൻ അതിൽ ഒന്നെടുത്തു ആ കുനിഞ്ഞിനുനേരെ ചെന്നു.. കുനിഞ്ഞുനിന്നു അതു ആ പെണ്കുട്ടിക്കുനേരെ ഒരു പുഞ്ചിരിയോടെ നീട്ടി.. ആ കുഞ്ഞു എന്തു ചെയ്യണമെന്നറിയാതെ അതിന്റെ അച്ഛനെ നോക്കി.. ദേവയാനി എല്ലാം നോക്കിനിക്കുന്നു.. "വേണ്ടബ്രാ.. തീണ്ടികൂടാത്തവരാണ്.. ആശുദ്ദാകും.." അയാൾ വിനയത്തോടെ പറഞ്ഞു.. "ഈ കുഞ്ഞിന്റെ മുഖത്തുനോക്കി ആശുദ്ധമാണ് എന്നുപറയുന്നവരുടെ മനസ്സിലാണ് അശുദ്ധി.." അതും പറഞ്ഞു കാർത്തിക് അതു ആ കുട്ടിയുടെ കയ്യിൽ വെച്ചുകൊടുത്തു.. ആ കുട്ടി അതു തലങ്ങും വിലങ്ങും നോക്കി.. ഒന്നും മനസിലാകാത്തപോലെ.. ഒടുവിൽ കാർത്തിക് അതു പൊട്ടിച്ചു അതിന്റെ ഒരു ചെറിയ കഷ്ണം അതിന്റെ വായിൽ വെച്ചുകൊടുത്തു.. അല്പം നുണഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്തു വിരിഞ്ഞ അത്ഭുതം..സന്തോഷം.. ഇതുപോലൊന്നു ഒരിക്കലും രുചിച്ചിട്ടില്ലല്ലോ.. കാർത്തിക് ഒരു പുഞ്ചിരിയോടെ ദേവയാനിയുടെ കൂടെ നടന്നു.. അപ്പോൾ ആ കുടുംബം അവനെ അത്ഭുതത്തോടെതന്നെ നോക്കി നിൽക്കുകയായിരുന്നു.. ദേവയാനി തന്നെ സാകൂതം നോക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. "എന്താ ദേവയാനി… എന്താണിങ്ങനെ നോക്കുന്നത്.." അവന്റെ ചോദ്യം അവളെ ചിന്തയില്നിന്നുണർത്തി.. "ഒന്നൂല്യ.. ഇങ്ങനൊരാളെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്യ.. അതോണ്ട് നോക്കിയതാ.." അവളൊരു ഒഴുക്കൻമട്ടിൽ മറുപടി പറഞ്ഞു.. അപ്പോഴേക്കും അവർ പുഴവക്കിൽ എത്തിയിരുന്നു.. വിജനമാണ്.. തെളിനീരുപോലുള്ള വെള്ളം.. അവിടവിടെയായി ചെറിയ പാറകൾ.. പുഴയുടെ ഓളം തല്ലിവരുന്ന ഇളംകാറ്റു
കാർത്തിക്കിനെ ഒന്നു കുളിരണിയിച്ചപോലെ.. അവൻ ഒരുനിമിഷം കണ്ണടച്ചിരുന്നു..

💬 Comments

View all comments