0%

Chapter Title : ടൈംമെഷീൻ 2 [KOchoonj]

Author : Kochoonj Read All Parts 650
ആ മുഖത്തിന്റെ ചൈതന്യം കൂട്ടി.. മുടിയിഴകളില്നിന്നും ഈറൻ ഇറ്റുവീഴുന്നുണ്ട്.. കാർത്തിക് അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു അവരും.. ജാനകി പതിയെ എഴുന്നേറ്റുനിന്നു.. അപ്പോഴാണ് ആ വശ്യമായ സൗന്ദര്യം അവൻ യഥാർത്ഥത്തിൽ അറിഞ്ഞത്.. അവനൊപ്പം തന്നെ ഉയരമില്ലെങ്കിലും ദേവയാനിയേക്കാളും ഉയരമുണ്ട്.. ശരീരവും.. കാർത്തിക്കിനെ കണ്ടപ്പോ എല്ലാവരിലും ഉണ്ടായ അത്ഭുതഭാവം ജനാകിയിലും പ്രകടമായിരുന്നു.. അവർ കാർത്തിക്കിനെ അടിമുടി ഒന്നു നോക്കി.. അപ്പോഴേക്കും ദേവയാനിയും നിലവിളക്കിൽ തൊഴുതു വിളക്കണച്ചുകൊണ്ടു എഴുന്നേറ്റു.. "അപ്പൊ ഇതാണ് കാർത്തിക്.." അതും പറഞ്ഞു ജാനകി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു കാർത്തിക്കും.. "ചേച്ചി ജാനകി അല്ലെ…" ജാനകി ഒന്നു പുഞ്ചിരിച്ചു.. "ഞാൻ ബാഗ് റൂമിൽ വെച്ചിട്ട് വരാം.." അതും പറഞ്ഞു കാർത്തിക് അകത്തേക്ക് നടന്നു.. ജാനകി ദേവയാനിയെ ഒന്നു നോക്കി.. "കാണാൻ എന്തുഭംഗിയാ ആ കുട്ടിയെ.. നല്ല പെരുമാറ്റവും.. എന്തായാലും പറഞ്ഞതു ശരിയാ.. പട്ടണത്തിൽ പോലും ഇതുപോലെ വേഷമണിഞ്ഞ സുന്ദരന്മാരെ കാണില്യ.." "നീ അതുമിതും പറഞ്ഞുനിക്കാണ്ട് കുട്ടിക്ക് വിശക്കണോണ്ടൊന്നു ചോദിക്കൂ.. മാസം അമ്പതു ഉറുപ്പികയാ വാടകയായി തരണേ.." അയാൾ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് പുറത്തേക്കു ഇറങ്ങിവന്നു..
"കാർത്തിക്കിന്‌ വിശക്കുന്നേൽ പറഞ്ഞോളൂ.. അത്താഴം കാലായിട്ടുണ്ട്.." ജാനകി ആണ് അതുപറഞ്ഞത്. "കുറച്ചുകഴിഞ്ഞിട്ടു മതി ചേച്ചീ.. ഇരുട്ടുന്നല്ലേ ഉള്ളു.. " "വിശക്കുന്നേൽ പറയാൻ മടിക്കണ്ട.." അതും പറഞ്ഞു ജാനകി അകത്തേക്ക് പോയി.. ദേവയാനി തൂണിൽ ചാരി നിക്കുവാണ്.. ഇടക്ക് അവളുടെ കണ്ണുകൾ കാർത്തിക്കിനെ തേടുന്നത് അവൻ കണ്ടു.. അതുമാനസിലാവുമ്പോ അവൾ മുഖം തിരിക്കും.. "എന്റെ സഹോദരിയുടെ മകളാണ് ജാനകി.. അതിന്റെ മൂത്തത്തിന്റെ കുട്ടിയാണ് ദേവൂ.. ദേവൂന്റെ അച്ഛനും അമ്മയും ഒക്കെ മരണപ്പെട്ടതാ..

💬 Comments

View all comments