Chapter Title : ടൈംമെഷീൻ 2 [KOchoonj]
ഒരു തുണയില്ലാതായപ്പോ ഞാനിവരെ ഇങ്ങോട്ടുകൂട്ടി.. എനിക്കും ഒരു കൂട്ടു.. മകൻ പ്രഭാകരൻ പട്ടണത്തിലാ.. അങ്ങോട്ടു ചെല്ലാൻ പറഞ്ഞപ്പോ പോവാൻ തോന്നിയില്ല.. മരിക്കുമ്പോഴും ഈ മണ്ണിൽ കിടന്നുതന്നെ.. അതു നിശ്ചയാ.." അയാൾ അതു പറഞ്ഞപ്പോ കാർത്തിക് ദേവൂനെ നോക്കി.. അവൾ മുഖം കുനിച്ചുതന്നെ നിക്കുവാണ്..
"ജാനകീടെ കാര്യാ കഷ്ടം.. ചൊവ്വാദോഷമുള്ള ജാതകായതുകൊണ്ടു വേളിയൊന്നും നടക്കുന്നില്ല.. പാവം.. അതു ദ്ദേവൂനെ മോളായി ഏറ്റെടുത്തു ഞങ്ങളെയും നോക്കി ജീവിക്കുന്നു.. പട്ടണത്തിലുള്ള ചില പരിഷ്കാരികളായ ചെറുപ്പക്കാർക്ക് ഇതിലൊന്നും വിശ്വാസില്യന്നു കേട്ടിട്ടുണ്ട്.. കുട്ടീടെ കാര്യം എങ്ങനാ.." അയാൾ കാർത്തിക്കിനെ നോക്കിയപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു..
"എനിക്കതിലൊന്നും വിശ്വാസമില്ല.. അതൊക്കെ നമ്മള്തന്നെ ഉണ്ടാക്കുന്ന വിശ്വാസങ്ങളല്ലേ.."
"ഇതൊക്കെ കാർന്നോമ്മാരുടെ അറിവിലൂടെ ഉണ്ടായതല്ലേ.. ഇതിലെല്ലാം ഒരുപാട് സത്യങ്ങളുണ്ട്.."
കാർത്തിക് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..
"ശരിയാണ്.. ഒരുകണക്കിന് കഷ്ടമാണ് ജാനാകിച്ചേച്ചിയുടെ കാര്യം.. ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും ഓരോ വിശ്വാസത്തിന്റെ പേരിൽ നല്ലൊരു കുടുംബജീവിതം നിഷേധിക്കപ്പെടുക..എന്റെ കാലത്തായിരുന്നേൽ… വേറാരും വേണ്ട.. ഞാൻ തന്നെ കെട്ടിയേനെ ആ ദേവിയെ.." കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചപ്പോഴേക്കും ജാനകി പുറത്തേക്കു വന്നു..
"കാർത്തിക്.. ശോ.. വേറെ പേരുണ്ടോ മോന്.. എളുപ്പത്തിൽ വിളിക്കാൻ.. "
"വീട്ടിൽ എന്നെ കണ്ണൻ എന്നാ വിളിക്കുവാ.. ചേച്ചി അങ്ങനെ വിളിച്ചോളൂ.." കാർത്തിക് അതു പറഞ്ഞപ്പോൾ ജാനകിയുടെ മുഖം തെളിഞ്ഞു..
"നല്ല പേര്.. അതാ വിളിക്കാനും രസം.. എന്നാ ഇനി അങ്ങനെ വിളിക്കാം..ഇവള് കണ്ണേട്ടാന്നും വിളിച്ചോട്ടെ.. അല്ലെ കണ്ണാ.."ജാനകി അതുപറഞ്ഞു ദേവയാനിയെ നോക്കി.. അവൾ തലയുയർത്തി കാർത്തിക്കിനെ നോക്കി.. എന്തു ഭാവമാണ് അവൾക്കെന്നു അവനു മനസിലായില്ല..
"എനിക്ക് സന്തോഷേ ഉള്ളു ചേച്ചി..
💬 Comments
View all comments